മയക്കുമരുന്ന് പാർട്ടി: യുവതിയടക്കം ഏഴുപേർ അറസ്റ്റിൽ

അഞ്ചുലക്ഷത്തിന്റെ മയക്കുമരുന്നുകള്‍ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവ  പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jan 1, 2021, 06:00 PM IST
  • പുതുവത്സരത്തിന് മയക്കുമരുന്ന് കേരളത്തിലെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ടായിരുന്നു
 മയക്കുമരുന്ന് പാർട്ടി: യുവതിയടക്കം ഏഴുപേർ അറസ്റ്റിൽ

കണ്ണൂര്‍: പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ടി നടത്തിയ ഏഴംഗ സംഘം അറസ്റ്റില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് എം.ഡി.എംഎ ഉള്‍പെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്. അഞ്ചുലക്ഷത്തിന്റെ മയക്കുമരുന്നുകള്‍ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവ

വർ പിടിയിലായത് ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ വച്ചായിരുന്നു മയക്കുമരുന്ന് പാര്‍ടിക്കായി കൊണ്ടുവന്ന എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തത്. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് വയനാട് ജില്ലകളില്‍ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്ബ് എക്‌സൈസ് വിഭാഗം അറിയിച്ചു. പുതുവത്സരം മുൻ നിർത്തി വൻ തോതിൽ മയക്കുമരുന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിലേക്ക് എത്തിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാ​ഗത്തിന് നിർദ്ദേശം ലഭിച്ചിരുന്നു.എം.ഡി.എം, ഹാഷിഷ് ഓയില്‍, എല്‍.എസ്.ഡി സ്റ്റാമ്ബ് എന്നിവയടക്കം പിടിയിലായ പ്രതികളിൽ നിന്നും കണ്ടെടുത്തു

 

also read: അങ്ങിനെ വേണ്ട: എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല -താരിഖ് അന്‍വർ

 

അതേസമയം തൃശ്ശൂർ വെള്ളറക്കാട് യുവതിയില്‍ നിന്ന് എക്സൈസ് വകുപ്പ് എംഡിഎംഎ. ലഹരിമരുന്നും കഞ്ചാവും പിടികൂടി. പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടില്‍ ബാലന്റെ മകള്‍ ബബിതയെയാണ് പിടികൂടിയത്. ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. 150 മില്ലി ഗ്രാം എംഡിഎംഎ സിന്തറ്റിക് മയക്കുമരുന്നാണ് ബബിതയില്‍ നിന്ന് കണ്ടെടുത്തത്. സംസ്ഥാനത്ത് വലിയ തോതിലാണ് എ.ഡി.എം എത്തുന്നത് എക്സൈസ് കർശന പരിശോധന നടത്തുന്നുണ്ടെങ്കിലും കണ്ണുവെട്ടിച്ച് പലവിധത്തിലും മയക്കുമരുന്ന് സംസ്ഥാനത്തേക്ക് ഒഴുകുന്നുണ്ട്.

 

Also Read: ലൈറ്റ് ഹൗസ് ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് PM Modi

 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

































ios Link - https://apple.co/3hEw2hy

 

Trending News