തിരുവനന്തപുരം: പൊതു അവധിയും ഒന്നാം തീയതിയും പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ ആയിരിക്കും. ബാറുകൾ അടക്കം തുറക്കില്ല. ഒന്നാം തീയതിയും ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയുമായതിനാല്‍ രണ്ട് ദിവസത്തേക്ക് ബെവ്‌കോ അവധിയായിരിക്കും.
അതുമാത്രമല്ല സ്‌റ്റോക്കെടപ്പ് കാരണം ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും. പക്ഷെ നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപന ശാലകളും തുറക്കില്ല.
സമാനരീതിയില്‍ ഈ മാസം അവസാനവും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ആയിരിക്കും. അതായത് ഒക്ടോബര്‍ 31 പൊതു അവധിയും പിന്നെ നവംബര്‍ ഒന്ന് ഡ്രൈ ഡേയുമാണ്. ഈ ഓണത്തിന് ബിവറേജസിന്റെ മദ്യവില്‍പന ഉയര്‍ന്ന നിലയിൽ തന്നെയായിരുന്നു. ഉത്രാടം മുതല്‍ ചതയം വരെ 2291.57 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 766.35 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.
ഉത്സവ സീസണുകളിൽ സ്ഥിരമായി മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനം നേടിയിരുന്ന തിരുവനന്തപുരം നഗരത്തിലെ പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്, കൊല്ലം ആശ്രാമം ഔട്ട് ലെറ്റ്, ചാലക്കുടി ഔട്ട് ലെറ്റ് എന്നിവയെ പിന്തളളി കൊണ്ട് ഇത്തവണ തിരൂരിലെ ഔട്ട് ലെറ്റാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്ണ്. ഇവിടെ മാത്രം 5.59 കോടി രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളി ഔട്ട് ലെറ്റിനും മൂന്നാം സ്ഥാനം തിരുവനന്തപുരം പവർ ഹൗസുമാണ് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.