DySP Suspended: ​ഗുണ്ടയുടെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എംജി സാബുവിന് സസ്പെൻഷൻ

Kerala Police: സസ്പെൻഷൻ ഉത്തരവിൽ സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 28, 2024, 11:06 AM IST
  • ഗുണ്ടയുടെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എംജി സാബുവിന് സസ്പെൻഷൻ
  • ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി
DySP Suspended: ​ഗുണ്ടയുടെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എംജി സാബുവിന് സസ്പെൻഷൻ

കൊച്ചി: ​ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിന് സസ്‌പെൻഷൻ.  ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.  മാത്രമല്ല സാബുവിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ കർശനമായ നിർദ്ദേശം മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം നൽകിയിരുന്നു.

Also Read: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ: ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു

സസ്പെൻഷൻ ഉത്തരവിൽ സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഈ മാസം 31 ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു ഇതിനിടയിലാണ് ഈ നടപടി. 

Also Read: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ഗുണ്ടാ നേതാവിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ നൽകിയിരുന്നു.  ഒരു സിപിഒയെയും പോലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെൻഡ് ചെയ്ത്. മൂന്നാമതൊരു പോലീസുകാരൻ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം വിജിലൻസില്‍ നിന്നുള്ളയാളാണ്. ഈ ഉദ്യോ​ഗസ്ഥനെയും സസ്പെൻഡ് ചെയ്തു. തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലുള്ള വീട്ടില്‍ നടന്ന പാര്‍ട്ടിയിലാണ് എംജി സാബുവും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള റെയ്ഡിന്റെ ഭാഗമായി ഫൈസലിന്‍റെ വീട്ടിൽ എത്തിയ അങ്കമാലി എസ്ഐയും സംഘവും പോലീസുകാരെ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 

Also Read: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!

പൊതുജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോ​ഗസ്ഥർ ​ഗുണ്ടകളെ സഹായിക്കുന്നുവെന്ന ധാരണ പരക്കാൻ ഇടയാകുന്നതാണ് എംജി സാബുവിന്റെ നടപടിയെന്നും ഇത് ​ഗുരുതരമായ അച്ചടക്ക ലംഘനവും പോലീസിന്റെയും സര്‍ക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തുന്നതാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. 'സംസ്ഥാനത്തെ ജനങ്ങളുടെ സമാധാനപരമായ ജീവിതം അപകടത്തിലാക്കുന്ന നടപടികൾക്കെതിരെ പോലീസ് സ്വീകരിക്കുന്ന ശക്തമായ നടപടികളെ ദുർബലപ്പെടുത്തുന്നതാണ് സാബുവിന്റെ പ്രവൃത്തി. പോലീസ് സേനയുടെയും സർക്കാരിന്റെയും സൽപേരിന് കളങ്കം വരുത്തുകയും അച്ചടക്ക ലംഘനം നടത്തിയതായും പ്രഥമദൃഷ്ട്യാ കാണുന്നതിനാൽ അച്ചടക്ക നടപടിയുടെ ഭാ​ഗമായി സർവ്വീസിൽനിന്നും സസ്പെൻഡ് ചെയ്യുന്നു എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News