ED Raid: മത്സ്യം കയറ്റുമതി ചെയ്ത കേസ്; ലക്ഷദ്വീപ് എംപിയുടെ വീട്ടിലും ഓഫിസിലും ഇഡി റെയ്ഡ്

സിആർപിഎഫിന്റെ സംഘത്തോടൊപ്പമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 12:32 PM IST
  • എംപിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചു.
  • ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് ഇഡിയുടെ നടപടി.
ED Raid: മത്സ്യം കയറ്റുമതി ചെയ്ത കേസ്; ലക്ഷദ്വീപ് എംപിയുടെ വീട്ടിലും ഓഫിസിലും ഇഡി റെയ്ഡ്

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എംപിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് ഇഡിയുടെ നടപടി.

നേരത്തെ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി ഈ വിധി റദ്ദാക്കിയതോടെ അയോഗ്യത പിൻവലിക്കുകയായിരുന്നു. എം പി സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയിൽ ഹർജി നല്‍കിയിരുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ റെയ്ഡ്. 

Also Read: Kottayam CITU Bus Issue: പോലീസുകാർ നിൽക്കെ സി.ഐ.ടി.യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തു, തിരുവാർപ്പിലെ ബസുടമ

വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നതാണ് ആവശ്യം. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി പ​രി​ഗണനയ്ക്ക് എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹർജിയും പരിഗണനയ്ക്ക് എത്തുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News