Kerala Heat Alert: കടുത്ത ചൂട്, ഒൻപത് ജില്ലക്കാർ സൂക്ഷിക്കണം

Kerala Heat Today: ഇതിൽ പാലക്കാട്, കൊല്ലം ജില്ലകളിലായിരിക്കും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയുള്ളത്. ഈ ജില്ലകളിൽ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 08:25 AM IST
  • പാലക്കാട്, കൊല്ലം ജില്ലകളിലായിരിക്കും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയുള്ളത്
  • സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരിക്കും കൂടാൻ സാധ്യതയുള്ളത്
  • 2024 മാർച്ച്‌ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്
Kerala Heat Alert: കടുത്ത ചൂട്, ഒൻപത് ജില്ലക്കാർ സൂക്ഷിക്കണം

തിരുവനന്തപുരം: ചൂടിൽ നിന്ന് സംസ്ഥാനത്തിന് ഇന്നും മോചനമില്ല. മാർച്ച്-17 വരെ ഒൻപത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതിൽ പാലക്കാട്, കൊല്ലം ജില്ലകളിലായിരിക്കും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയുള്ളത്. ഈ ജില്ലകളിൽ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂർ ജില്ലയില്‍ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാം.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ നിർദ്ദേശ പ്രകാരം സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരിക്കും കൂടാൻ സാധ്യതയുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാർച്ച്‌ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News