Arrest: മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസ്; ഹവാല ഏജന്റ് അറസ്റ്റിൽ

Hawala agent arrested in Kochi: അൻവർ സാദത്തിൻ്റെ പേരിൽ ഹവാല ഇടപാടുമായി വേറെയും കേസുകളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 08:28 PM IST
  • മൂവാറ്റുപുഴ സ്വദേശിയ്ക്ക് നൂറു കോടി രൂപ വായ്പ നൽകാമെന്ന് പറഞ്ഞാണ് സംഘം സമീപിച്ചത്.
  • അമ്പതു കോടി രൂപ ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞുറപ്പിച്ചു.
  • പണം വാങ്ങുന്നതിന് തിരുനൽവേലിയിലെത്തിയപ്പോൾ തട്ടിപ്പുസംഘം 50 കോടിയുടെ ഡ്രാഫ്റ്റ്‌ കാണിച്ചു.
Arrest: മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസ്; ഹവാല ഏജന്റ് അറസ്റ്റിൽ

കൊച്ചി: നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ ഹവാല ഏജന്റ് അറസ്റ്റിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി പേരയിൽ വീട്ടിൽ അൻവർ സാദത്ത് (42) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. 

തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ സ്വദേശിയ്ക്ക് നൂറു കോടി രൂപ വായ്പ നൽകാമെന്ന് പറഞ്ഞാണ് സംഘം സമീപിച്ചത്. അമ്പതു കോടി രൂപ ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞുറപ്പിച്ചു. പണം വാങ്ങുന്നതിന് തിരുനൽവേലിയിലെത്തിയപ്പോൾ തട്ടിപ്പു സംഘം അമ്പതു കോടിയുടെ ഡ്രാഫ്റ്റ്‌ കാണിച്ചു. മൂവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാർട്ടേഡ് അക്കൗണ്ടന്റ് ഈ ഡ്രാഫ്റ്റിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 

ALSO READ: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഒന്നരവയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

ഈ തുക മൂവാറ്റുപുഴയിൽ നിന്ന് വാങ്ങാൻ ആളെ ഏർപ്പാടാക്കിയത് ഇയാളാണ്. വാങ്ങിയ തുക തിരുനെൽവേലിയിലെ സംഘത്തലവന് എത്തിച്ചു നൽകിയത് അൻവർ സാദത്തും മറ്റൊരു പ്രതിയും ചേർന്നാണ്. ഇയാളുടെ പേരിൽ ഹവാല ഇടപാടുമായി വേറെയും കേസുകളുണ്ട്. എസ്.ഐ മാരായ ടി.എം സൂഫി, സന്തോഷ് ബേബി എസ് സി പി ഒ ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News