Wild Elephant Attack: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ഉപ്പടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 07:55 PM IST
  • പാലയ്ക്കാട്ടുതോട്ടത്തിൽ ജോസ് (63) എന്ന കർഷകൻ ആണ് മരിച്ചത്.
  • മേയ്ക്കാൻ വിട്ട പശുവിനെ തിരിച്ചു കൊണ്ടുവരാനായി ഇയാൾ വനത്തിന് സമീപത്തേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
  • കുട്ടിയുമായി നിന്ന പിടിയാനയാണ് ജോസിനെ ആക്രമിച്ചതെന്നാണ് വിവരം.
Wild Elephant Attack: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

മലപ്പുറം: മലപ്പുറം എടക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. ഉപ്പട ചെമ്പൻകൊല്ലിയിൽ വൈകിട്ട് 5നാണ് സംഭവം. പാലയ്ക്കാട്ടുതോട്ടത്തിൽ ജോസ് (63) എന്ന കർഷകൻ ആണ് മരിച്ചത്. മേയ്ക്കാൻ വിട്ട പശുവിനെ തിരിച്ചു കൊണ്ടുവരാനായി ഇയാൾ വനത്തിന് സമീപത്തേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കുട്ടിയുമായി നിന്ന പിടിയാനയാണ് ജോസിനെ ആക്രമിച്ചതെന്നാണ് വിവരം. ഉപ്പടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

Nipah Virus: നിപ ഭീതി ഒഴിയുന്നു; കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേയ്ക്ക്

കോഴിക്കോട്: നിപ വൈറസ് ഭീതി നീങ്ങിയതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലേയ്ക്ക്. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായി അധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു.  ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ജില്ലയിൽ കണ്ടൈൻമെൻറ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25-09-2023 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർത്ഥികൾ ഈ ദിവസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവുപോലെ എത്തിച്ചേരേണ്ടതാണ്. വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

കണ്ടൈൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവിടെ എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈൻ ആയി തന്നെ തുടരേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News