Farmers Welfare Fund Board:കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ നിന്നും വിദ്യാഭ്യസ ധനസഹായം.

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 05:13 PM IST
  • എക്‌സിക്യൂട്ടീവ് ഓഫീസർമാർ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
  • 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ
  • സർക്കാർ/ എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്കാണ് അവസരം.
Farmers Welfare Fund Board:കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ നിന്നും വിദ്യാഭ്യസ ധനസഹായം.

Trivandrum: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020-21 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്കാണ് അവസരം.
 
2020-21 വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Also Read: Gold Price Today: ഓണക്കാലം ആഘോഷമാക്കാം, കഴിഞ്ഞ 3 ദിവസത്തിനിടെ 600 രൂപ കുറഞ്ഞ് സ്വര്‍ണവില

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

Also Read: Gold Rate Today: ഓണം അടിപൊളിയാക്കാം...!! ഓണ വിപണി ഉണര്‍ന്നതോടെ സ്വര്‍ണവില കുത്തനെ കുറയുന്നു, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണം

അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ/ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News