വിവാഹ ദിവസം അച്ഛന്‍ തൂങ്ങിമരിച്ചു; വിവരം അറിയിക്കാതെ വിവാഹം നടത്തി

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു.  

Last Updated : Jun 10, 2019, 09:46 AM IST
വിവാഹ ദിവസം അച്ഛന്‍ തൂങ്ങിമരിച്ചു; വിവരം അറിയിക്കാതെ വിവാഹം നടത്തി

കൊല്ലം: മകളുടെ വിവാഹ ദിവസം അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി പക്ഷെ മരണവിവിരം അറിയിക്കാതെ വിവാഹം നടത്തി.

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു. ചിറക്കര ഉളിയനാട് പ്രസാദ്‌ ഭവനില്‍ ബി.ശിവപ്രസാദിനെയാണ് ഞായറാഴ്ച രാവിലെ സ്വന്തം കുടുംബവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മകള്‍ നീതുവിന്‍റെ വിവാഹം അന്നേദിവസം രാവിലെ 11 ന് നടക്കാനിരിക്കെയാണ് ശിവപ്രസാദ്‌ തൂങ്ങിമരിച്ചത്. രാവിലെ ആറിനു വീട്ടില്‍നിന്നും ബൈക്കുമായി പോയ ശിവപ്രസാദിനെ കുറെനേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. 

തുടര്‍ന്ന്‍ നടത്തിയ തിരച്ചിലില്‍ ചിറക്കര ഗ്രാമപഞ്ചായത്ത്‌ ഓഫീസിന് സമീപത്തെ കുടുംബവീട്ടിനുമുന്നില്‍ ശിവപ്രസാദിന്‍റെ ബൈക്ക് കണ്ടെത്തുകയും വീട്ടില്‍ കയറിയ സുഹൃത്തുക്കള്‍ കണ്ടത് ശിവപ്രസാദ്‌ തൂങ്ങിമരിച്ചനിലയില്‍ നില്‍ക്കുന്നതുമാണ്.

പാരിപ്പള്ളി പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപതിയിലേക്ക് മാറ്റി. ശവസംസ്കാരം ഇന്ന് നടക്കും.

Trending News