Thrissure: ജപ്തി ഭയന്ന് തൃശ്ശൂര്‍ കൊരട്ടിയിൽ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു

A family of three attempted suicide in thrissure:  ഉറക്ക ഗുളിക പായസത്തിൽ കലക്കി കുടിച്ചതായാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 03:11 PM IST
  • ഇപ്പോള്‍ പലിശയടക്കം 22 ലക്ഷം രൂപയായായി.
  • തിരിച്ചടവ് മുടങ്ങിയതോടെ രണ്ട് ദിവസം മുന്‍പ് വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചിരുന്നു.
Thrissure: ജപ്തി ഭയന്ന് തൃശ്ശൂര്‍ കൊരട്ടിയിൽ  മൂന്നംഗ കുടുംബം  ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശ്ശൂര്‍ കൊരട്ടിയിൽ  മൂന്നംഗ കുടുംബം  ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. തങ്കമണി, മരുമകൾ ഭാഗ്യലക്ഷമി, അതുൽ കൃഷ്ണ എന്ന 10 വയസുകാരൻ എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാഗ്യ ലക്ഷ്മിയുടെ ഭർത്താവ് പുറത്തുപോയ സമയത്താണ് ആത്മഹത്യ ശ്രമമുണ്ടായത്. ഉറക്ക ഗുളിക പായസത്തിൽ കലക്കി കുടിച്ചതായാണ് വിവരം .കാടുകുറ്റി സഹകരണ ബാങ്കിൽ നിന്നും കുടുംബം 2016ല്‍   16 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിനിടെ ബാങ്ക് രണ്ട് തവണ ലോണ്‍ പുതുക്കി നല്‍കിയതായും പറയുന്നു. ഇപ്പോള്‍ പലിശയടക്കം 22 ലക്ഷം രൂപയായായി.  തിരിച്ചടവ് മുടങ്ങിയതോടെ രണ്ട് ദിവസം മുന്‍പ്  വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.

ALSO READ: ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി

മകന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. അതിന്റെ ചികിത്സാ  ചിലവുകളും  കുടുംബത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയെന്നും  നാട്ടുകാർ പറയുന്നു. അതേസമയം  അടിയന്തിരമായി ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടതായി സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം  ചാലക്കുടി എം.എല്‍.എ ടി.ജെ സനീഷ്കുമാര്‍ അറിയിച്ചു. കുടുംബത്തെ സാമ്പത്തീകമായി സഹായിക്കാൻ നാട്ടുകാരടക്കം ശ്രമിക്കുന്നതിനിടയിലാണ് ആത്മാഹത്യ ശ്രമമുണ്ടാകുന്നത്. അവശനിലയിലായ മൂവരേയും ആദ്യം  ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News