IMAXന്‍റെ പ്രത്യേകതകൾ: 2000 സീറ്റുകളുള്ള സൂപ്പർ പ്ലെക്സ് തിരുവനന്തപുരത്ത് തുറക്കുമ്പോൾ

1967ൽ മോണ്ട്രിയാലിൽ നടന്ന ഒരു എക്സ്പോയിൽ ഇൻ ദി ലാബ്രിന്ത് എന്ന ചിത്രത്തിന് വേണ്ടി നിരവധി പ്രൊജക്ടറുകളും അഞ്ച് സ്ക്രീനുകളും ഉപയോഗിച്ച് പ്രദർശിപ്പിച്ചതായിരുന്നു ഐമാക്സിന്‍റെ ആദ്യ രൂപം. മൾട്ടി സ്ക്രീൻ എന്നായിരുന്നു ഈ സാങ്കേതിയ വിദ്യയുടെ പേര്. ഗ്രയീം ഫെർഗുസൻ, റോമൻ ക്രോയിട്ടർ, റോബർട്ട് കെർ, വില്ലിം ഷാ എന്നിവരായിരുന്നു ഈ ആശയത്തിന് ചുക്കാം പിടിച്ചത്. ഇവര്‍ ഒന്നിച്ച് ആരംഭിച്ച മൾട്ടീ സ്ക്രീൻ എന്ന കമ്പനി 1970 ലാണ് ഐമാക്സ് എന്ന പേരിലേക്ക് മാറ്റിയത്.

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : Nov 24, 2022, 04:02 PM IST
  • അത്രയും ഭീമാകാരൻ തീയറ്ററിൽ നിന്ന് സിനിമ കാണാനുള്ള ഭാഗ്യം ഈ തലമുറയിൽപ്പെട്ട അധികം ആർക്കും തന്നെ ഉണ്ടായിട്ടില്ല.
  • നാലാമത്തെ ഘടകം ഐമാക്സിന്‍റെ പ്രൊജക്ഷൻ ആണ്. 15 കെ.വി സീനോൺ ആർക്ക് ലാമ്പ് ആണ് പ്രൊജക്ടറിൽ ഉപയോഗിക്കുന്നത്.
  • ആ സമയത്ത് കൂടുതൽ ആളുകളെ തീയറ്ററുകളിലേക്ക് ആകർഷിക്കാൻ വേണ്ടി തീയറ്ററുകളിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ തുടങ്ങി.
IMAXന്‍റെ പ്രത്യേകതകൾ: 2000 സീറ്റുകളുള്ള സൂപ്പർ പ്ലെക്സ് തിരുവനന്തപുരത്ത് തുറക്കുമ്പോൾ

കേരളത്തിലെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്തെ ലുലു മാളിൽ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. 2000 സീറ്റുകളോടുകൂടി പി.വി.ആറിന്‍റെ കേരളത്തിലെ ഏറ്റവും വലിയ സൂപ്പർ പ്ലെക്സാണ് ലുലു മാളിൽ പ്രവർത്തനമാരംഭിക്കുന്നത്. എന്നാൽ പുതിയൊരു സിനിമാനുഭവം സ്വപ്നം കാണുന്ന മലയാളികൾക്ക് മുന്നിൽ തുറക്കാൻ പോകുന്നത് ശരിക്കുള്ള ഐ.മാക്സ് സ്ക്രീൻ അല്ലെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ ? തിരുവനന്തപുരത്തെ പുതിയ ഐമാക്സ് സ്ക്രീൻ എന്നല്ല, ഇന്ന് ലോകത്തെ പല പ്രമുഖ നഗരങ്ങളിലും ശരിക്കുള്ള ഐമാക്സ് സ്ക്രീൻ ഇല്ലെന്നുള്ളതാണ് സത്യം. 

അത്രയും ഭീമാകാരൻ തീയറ്ററിൽ നിന്ന് സിനിമ കാണാനുള്ള ഭാഗ്യം ഈ തലമുറയിൽപ്പെട്ട അധികം ആർക്കും തന്നെ ഉണ്ടായിട്ടില്ല. ശരിക്കുള്ള ഐമാക്സിന്‍റെ ചരിത്രമറിയാൻ കുറച്ച് വർഷങ്ങൾക്ക് പിന്നിലേക്ക് പോണം. കൃത്യമായി പറഞ്ഞാൽ 1970 കളുടെ തുടക്കത്തിലേക്ക്. ആ സമയത്ത് കൂടുതൽ ആളുകളെ തീയറ്ററുകളിലേക്ക് ആകർഷിക്കാൻ വേണ്ടി തീയറ്ററുകളിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. സിനിമയുടെ ദൃശ്യചാരുത വർദ്ധിപ്പിക്കാൻ പല ഉപായങ്ങളും കൊണ്ട് വന്നു. 35 mm ഫോർമാറ്റ്, സിനിമാസ്കോപ്പ്, സിനിരാമ, 70 mm ഫോർമാറ്റ് തുടങ്ങി അത്തരം പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേ ഇരുന്നു. 

Read Also: Varaha Roopam: വരാഹരൂപം പാട്ടിനെ സംബന്ധിച്ച കേസിൽ കാന്താരയുടെ നിർമ്മാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി

1967ൽ മോണ്ട്രിയാലിൽ നടന്ന ഒരു എക്സ്പോയിൽ ഇൻ ദി ലാബ്രിന്ത് എന്ന ചിത്രത്തിന് വേണ്ടി നിരവധി പ്രൊജക്ടറുകളും അഞ്ച് സ്ക്രീനുകളും ഉപയോഗിച്ച് പ്രദർശിപ്പിച്ചതായിരുന്നു ഐമാക്സിന്‍റെ ആദ്യ രൂപം. മൾട്ടി സ്ക്രീൻ എന്നായിരുന്നു ഈ സാങ്കേതിയ വിദ്യയുടെ പേര്. ഗ്രയീം ഫെർഗുസൻ, റോമൻ ക്രോയിട്ടർ, റോബർട്ട് കെർ, വില്ലിം ഷാ എന്നിവരായിരുന്നു ഈ ആശയത്തിന് ചുക്കാം പിടിച്ചത്. ഇവര്‍ ഒന്നിച്ച് ആരംഭിച്ച മൾട്ടീ സ്ക്രീൻ എന്ന കമ്പനി 1970 ലാണ് ഐമാക്സ് എന്ന പേരിലേക്ക് മാറ്റിയത്.  ഇമേജ് മാക്സിമം എന്നതിന്‍റെ ചുരുക്കമാണ് ഐമാക്സ്. ഇവിടെ നിന്നാണ് ലോകത്ത് ഐമാക്സ് തരംഗം പടർന്ന് പിടിച്ചത്. സിനിമാസ്വാദനത്തിന്‍റെ ഒരു പുത്തൻ മുഖമായിരുന്നു ഐമാക്സ്. എന്താണ് ഐമാക്സിന്‍റെ പ്രത്യേകതകൾ എന്ന് നോക്കാം. 

അഞ്ചു ഘടകങ്ങളാണ് ഐമാക്സിൽ പ്രധാനം. അതിൽ ആദ്യത്തേതാണ് ക്യാമറ. സാധാരണ ക്യാമറയുടെ റെസലൂഷനിൽ നിന്നും മൂന്ന് മടങ്ങ് അധികമാണ് ഐമാക്സില്‍ ഉപയോഗിക്കുന്നത്. അതായത് 35 mm ഫോർമാറ്റിന് നൽകാൻ സാധിക്കുന്നത് വെറും 6K റെസലൂഷൻ ആണെങ്കിൽ ഐമാക്സിന്‍റെ റെസലൂഷൻ 18K ആണ്. ഇതിന്‍റെ തോത് മനസ്സിലാക്കാൻ ഒരു സാങ്കൽപ്പിക ഉദാഹരണം നോക്കാം. ഭൂമിയിൽ നിന്ന് ഈ റെസലൂഷൻ ഉപയോഗിച്ച് ഒരു ഇമേജ് ചന്ദ്രനിലേക്ക് പ്രൊജക്ട് ചെയ്യുകയാണെന്ന് വിചാരിക്കുക. എങ്കിൽ ആ ഇമേജ് ചന്ദ്രനിൽ വളരെ വ്യക്തമായി കാണാൻ ഇതുവഴി സാധിക്കും. 

Read Also: Das Ka Dhamki : വിശ്വക് സെനിന്റെ ദാസ് കാ ധാംകി ഉടൻ തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

പക്ഷെ ഈ റെസല്യൂഷൻ എത്തണമെങ്കിൽ ചുരുങ്ങിയത് ഒരു സെക്കന്‍റിൽ 24 ഫ്രെയ്മുകൾ എങ്കിലും ചലിപ്പിക്കാൻ സാധിക്കണം. അതായത് ഒരു മണിക്കൂറിൽ ആറു കിലോമീറ്റർ എന്ന സ്പീടിലാണ് ക്യാമറ ചലിക്കുന്നത്‌. ഐമാക്സിന്‍റെ ഫിലിം ഫ്രെയിമിന്‍റെ അളവ് 69.6 mm × 48.5 mm  ആണ്. ഇത്തരത്തിലെ 26 ഐമാക്സ് ക്യാമറകൾ മാത്രമേ ലോകത്ത് ഉള്ളൂ. ഇവ സ്വന്തമായി വാങ്ങാൻ സാധിക്കില്ല. വാടകയ്ക്കാണ് ഇവ സിനിമാ നിർമ്മാതാക്കൾക്ക് കൊടുക്കുന്നത്. അതും ഒരാഴ്ച്ചയ്ക്ക് 16,000 ഡോളർ നിരക്കിൽ. ഈ ക്യാമറയുടെ ഇൻഷുറൻസ് തുക ഏതാണ്ട് അര മില്യൺ ഡോളറാണ്. 

ഐമാക്സിന് ആവശ്യമായ രണ്ടാമത്തെ ഘടകമാണ് അതിന്‍റെ ഫിലിം. മേൽപ്പറഞ്ഞ രീതിയില്‍ 69.6 mm × 48.5 mm ഫ്രേം സൈസ് ഒരു രണ്ടര മണിക്കൂർ സിനിമക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ സാധാരണ ഫോർമാറ്റിന്‍റെ മൂന്നു മടങ്ങ് നെഗറ്റീവ് വേണ്ടിവരും. അതുകൊണ്ട് തന്നെ സമാന്തര തളികകൾ അതായത് ഹൊറിസോണ്ടൽ പ്ലേറ്റേഴ്സ് ആണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. 15/70 ഫിലിം എന്നാണ് ഐമാക്സ് ഫോർമാറ്റ് അറിയപ്പെടുന്നത്. ഈ ഫിലിം ഉപയോഗിച്ച് ഒരു രണ്ടര മണിക്കൂർ ചിത്രം ഷൂട്ട് ചെയ്ത് കഴിയുമ്പോഴേക്കും ഈ തളികക്ക് ഏകദേശം 250 കിലോയോളം തൂക്കം വരും. 

Read Also: Kakkippada : "കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണ്"; മുൻ എസ്‍.പി ജോര്‍ജ് ജോസഫ്

എന്നാൽ ഇത്തരം ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ ഭീമാകാരന്മാരായ ഐമാക്സ് തീയറ്ററുകൾ ആവശ്യമാണ്. ഇവ നിർമ്മിക്കാൻ ഒരു വൻ തുക തന്നെ ചെലവാകുമായിരുന്നു. അതിനാൽ ഐമാക്സ് തീയറ്ററുകളുടെ നിർമ്മാണത്തിൽ പിന്നീട് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ചെലവ് ചുരുക്കുന്നതിന്‍റെ ആദ്യ പടിയെന്നോണമാണ് 1998 ൽ ഐമാക്സ് എസ്ആർ സിസ്റ്റവും 2004 ൽ ഐമാക്സ് എംപിഎക്സ് സിസ്റ്റവും കൊണ്ട് വന്നത്. പിന്നീട് ചലച്ചിത്ര നിർമ്മാണം പൂർണമായി ഡിജിറ്റലിലേക്ക് മാറിയപ്പോൾ 2008 ൽ 2K യും 2015 ൽ ലേസർ 4K യും എല്ലാം ഐമാക്സിലേക്ക് വന്നു. എന്നാൽ ഇതിനൊന്നും തന്നെ പഴയ 15/70 ഫിലിമിന്‍റെ പിക്ച്ചർ ക്വാളിറ്റി നൽകാൻ സാധിക്കില്ലെന്നതാണ് സത്യം. 

മൂന്നാമത്തെ ഘടകം ഐമാക്സിന്‍റെ സൗണ്ട് സിസ്റ്റമാണ്. ഐമാക്സിൽ സൗണ്ട്, ഫിലിമിന്‍റെ കൂടെ റെക്കോർഡ് ചെയ്യപ്പെടില്ല. ഇത് പിന്നീട് 6 ചാനൽ സറൗണ്ട് മാഗ്നറ്റിക് ഫിലിമിൽ റെക്കോർഡ് ചെയ്ത് പ്രവർത്തിപ്പിക്കുന്നതാണ് പതിവ്. സ്പീക്കർ സിസ്റ്റം സാധാരണ തീയറ്ററുകളിലുള്ളതുപോലെ തന്നെ ആയിരിക്കും. എങ്കിലും ഐമാക്സിൽ അധികമായി ഒരു ചാനൽ കൂടി ഘടിപ്പിക്കും. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ഒരു ശബ്ദ അനുഭവം പ്രേക്ഷകന് ഇതിലൂടെ ലഭ്യമാകും. 

Read Also: "നൈറ്റ് ഷൂട്ടിന് ചാക്കോച്ചൻ കള്ളു കുടിച്ച് ബഹളം ഉണ്ടാക്കി, ഞാൻ പേടിച്ച് പോയി" ; പിന്നെയാണ് കാര്യം അറിഞ്ഞത്; ഓർമ്മകൾ പങ്കുവെച്ച് ജോമോൾ

നാലാമത്തെ ഘടകം ഐമാക്സിന്‍റെ പ്രൊജക്ഷൻ ആണ്. 15 കെ.വി സീനോൺ ആർക്ക് ലാമ്പ് ആണ് പ്രൊജക്ടറിൽ ഉപയോഗിക്കുന്നത്. ഇത് കാരണം വളരെയധികം മിഴിവാര്‍ന്ന ചിത്രം ആയിരിക്കും സ്ക്രീനിൽ പതിക്കുന്നത്.  അവസാനത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകമാണ് ഐമാക്സ് തീയറ്ററുകൾ. ഏതാണ്ട് സ്റ്റേഡിയത്തിന് സമാനമായ സീറ്റിങ്ങ് അറേഞ്ച്മെന്‍റാണ് ഐമാക്സിൽ ഉള്ളത്.  ഇത് കാരണം തീയറ്ററിൽ എവിടെ ഇരുന്നാലും സ്ക്രീനിന്‍റെ വ്യൂ ഏതാണ്ട് ഒരേ തരത്തിലായിരിക്കും. പ്രേക്ഷകന് സാധാരണ സ്ക്രീനിനെക്കാൾ കൂടുതൽ വ്യക്തതയോടെയും അതേ സമയം കൂടുതൽ ഒറിജിനാലിറ്റിയോടെ സിനിമ കാണാൻ സാധിക്കും. 

സാധാരണ സിനിമകളേക്കാൾ കൂടുതൽ ദൃശ്യങ്ങൾ ഐമാക്സ് സ്ക്രീനിൽ അടങ്ങിയിരിക്കും. ഒരു ശരാശരി ഐമാക്സ് തീയറ്റർ 16 മീറ്റർ ഉയരത്തിലും 22 മീറ്റർ വീതിയിലുമാകും ഉണ്ടാകുക. ലോകത്തിലെ ഏറ്റവും വലിയ ഐമാക്സ് തീയറ്റർ മെൽബണിലെ ഡാർലിംഗ് ഹാർബറിലാണ് സ്ഥിതി ചെയ്യുന്നത്. 30 മീറ്റർ ഉയരവും 35 മീറ്റർ വീതിയും ഈ തീയറ്ററിലെ സ്ക്രീനിനുണ്ട്. ലോകമെമ്പാടും 1500 ഓളം ഐമാക്സ് തീയറ്ററുകൾ ഉണ്ട്. ഇവയിൽ 22 ഐമാക്സ് തീയറ്ററുകളാണ് ഇന്ത്യയിലുള്ളത്. കേരളത്തിൽ ഐമാക്സ് എത്തുന്നതോടെ ഇന്ത്യയിൽ ഐമാക്സ് തീയറ്ററുള്ള 11 ആമത്തെ നഗരമായി തിരുവനന്തപുരം മാറും. എന്തായാലും ഈ ദൃശ്യ വിസ്മയം പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News