വീണ്ടും യൂ ടൂബിൽ തരംഗമാവുകയാണ് ഫിറോസ് ചുട്ടിപ്പാറ. ഇത്തവണ കൊണ്ട് വന്നതാകട്ടെ ബീഫ് മന്തിയും. 300 കിലോയുള്ള പോത്തിനെ ചുട്ടതാണ് സംഭവം. ഇതിനായി എടുത്തതാകട്ടെ കുറഞ്ഞത് ആറ് മണിക്കൂർ.
ഒരാഴ്ചയോളം സമയമാണ് മന്തിക്കുള്ള കുഴി തയ്യാറാക്കാനായി വേണ്ടി വന്നത്. ഇതിനായി ആറര അടി ആഴത്തിൽ കുഴിയെടുത്ത് വശങ്ങളിൽ കട്ട കെട്ടി വൃത്തിയാക്കി. തന്തൂർ അടുപ്പും ഇതിനായി തയ്യറാക്കി. കുഴിയിൽ വിറക് അടുക്കി തീ കത്തിച്ചാണ് കനൽ തയ്യാറാക്കിയത്.
പിന്നീട് മസാല പുരട്ടി തയ്യറാക്കി വെച്ചിരിക്കുന്ന പോത്തിനെ മുഴുവനോടെയാണ് കുഴിയിലേക്ക് ഇറക്കുന്നത്. ചാക്ക് വിരിച്ച് ശേഷം സിമൻറ് സ്ലാബ് കൊണ്ട് കുഴി മൂടുന്നതും വീഡിയോയിലുണ്ട്.
മണിക്കൂറുകൾക്ക് ശേഷം വേവ് പാകമാവുമ്പോഴാണ് കെട്ടി ഇറക്കിയ പോത്തിനെ മുകളിലേക്ക് കയറ്റുന്നത്. അതിനിടയിൽ അറേബ്യൻ മന്തി റൈസ് വേവ് പൂർത്തിയായി കഴിക്കാൻ റെഡിയാവുന്നതും എല്ലാം വീഡിയോയിൽ പറയുന്നുണ്ട്.
ശനിയാഴ്ച ഫിറോസ് ചുട്ടിപ്പാറയുടെ വില്ലേഡ് ഫുഡ് ചാനലിൽ പങ്ക് വെച്ച് വീഡിയോ 2 മില്യൺ പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലധികം പേർ വീഡിയോ യൂ ടൂബിൽ ലൈക്ക് ചെയ്തിട്ടുണ്ട്. നേരത്തെ മയിലിനെ കറി വെക്കുന്ന വീഡിയോ തൻറെ ചാനലിൽ ചെയ്യുമെന്ന് പറഞ്ഞതിന് ഫിറോസ് വിവാദത്തിലായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.