Operation 'Ajay': 'ഓപ്പറേഷൻ അജയ് ' ആദ്യ സംഘത്തിലെ അഞ്ച് മലയാളികൾ കൊച്ചിയിലെത്തി

First batch of 'Operation Ajay': ടെൽ അവീവിൽ നിന്നും പ്രത്യക വിമാനത്തിൽ തിരിച്ച യാത്രക്കാർ ഇന്ന് പുലർച്ചയോടെ ഡൽഹിയിലെത്തി.   

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 09:05 PM IST
  • ഇസ്രായേലിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളാണ് ഇവർ.
  • നോർക്ക റൂട്ട് പ്രതിനിധികൾ ഡൽഹിയിലെത്തിയ ഇവരെ സ്വീകരിച്ചു.
  • മലയാളികൾക്കായി ഡൽഹി എയർപോർട്ടിൽ നോർക്ക റൂട്ട്‌സ് ഹെൽപ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്.
Operation 'Ajay': 'ഓപ്പറേഷൻ  അജയ് ' ആദ്യ സംഘത്തിലെ അഞ്ച് മലയാളികൾ കൊച്ചിയിലെത്തി

'ഓപ്പറേഷൻ  അജയ് ' യുടെ  ഭാഗമായി  ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തിൽ നിന്നുളള ഏഴു പേരിൽ അഞ്ച് പേർ നാട്ടിൽതിരിച്ചെത്തി.  കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം.സി, കൊല്ലം  കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു , മലപ്പുറം പെരിന്തൽ മണ്ണ  മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത് ,  മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ ,  ഭാര്യ രസിത ടി.പി എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യ സംഘത്തിലുള്ളത്. 

കഴിഞ്ഞ ദിവസം രാത്രി ടെൽ അവീവിൽ നിന്നും പ്രത്യക വിമാനത്തിൽ തിരിച്ച ഇവർ പുലർച്ചയോടെയാണ് ഡൽഹിയിലെത്തിയത്. പിന്നീട് എ.ഐ 831 നമ്പർ ഫ്‌ലൈറ്റിൽ ഉച്ചകഴിഞ്ഞ് 02.30 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ദിവ്യ റാം  പാലക്കാട് സ്വദേശി നിള നന്ദ എന്നിവർ സ്വന്തം നിലയ്ക്കാണ് ഡൽഹിയിൽ നിന്നും നാട്ടിലേയ്ക്ക് എത്തിയത്. 

ALSO READ: ജാഗ്രതാ സമിതികള്‍ക്ക് നിയമാനുസൃത പദവി നല്‍കണം; സര്‍ക്കാരിന് ശുപാര്‍ശ നല്‍കി വനിതാ കമ്മിഷന്‍

ആദ്യസംഘത്തിലെ കേരളീയരായ ഏഴുപേരും ഇസ്രായേലിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളാണ്. ഡൽഹിയിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവരിൽ അഞ്ച് പേർക്ക് നോർക്ക കൊച്ചിയിലേയ്ക്കുളള വിമാനടിക്കറ്റുകളും ലഭ്യമാക്കി. കൊച്ചിയിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് എറണാകുളം സെന്റർ മാനേജർ രജീഷ്. കെ.ആർ ന്റെ നേതൃത്വത്തിൽ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. 

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തുന്ന കേരളീയരെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്‌സ് ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ എൻ.ആർ.കെ ഡവലപ്‌മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്നവരെ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ) സഹായിക്കുന്നതിനായി നോർക്ക പ്രതിനിധികളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.  

കേരളീയരെ  സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും  ഡൽഹി എയർപോർട്ടിൽ  നോർക്ക റൂട്ട്‌സ് ഹെൽപ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി   കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു.  കൺട്രോൾ റൂം നമ്പർ: 011 23747079.

ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക്  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ   വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ലിങ്ക് :https://keralahouse.kerala.gov.i/repatriation-of-keralites-from-israel

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News