കണ്ണൂർ: ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും മുൻ പത്ര പ്രവർത്തകനുമായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
വിഭാഗിയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളിൽ ഒരാളാണ് അദ്ദേഹം. 1926 നവംബർ 26 ന് കോളങ്കട പുതിയ വീട്ടിൽ അനന്തൻ നായരുടേയും, ശ്രീദേവി അമ്മയുടേയും മകനായി കുഞ്ഞനന്തൻ ജനിച്ചു. കണ്ണൂരിലെ ചെറുകുന്നു എന്ന ഗ്രാമത്തിലായിരുന്നു പിതാവിന്റെ തറവാടായ കോളങ്കട. രാജവാഴ്ചകാലത്ത് ചിറക്കൽ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അച്ഛൻ അനന്തൻ നായർ.
ദീർഘകാലം ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിൽ സജീവമായിരുന്നു. എന്നാൽ 2005 മാർച്ച് മൂന്നിന് അദ്ദേഹത്തിന്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് വകവെക്കാതെ മേൽകമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
ഏകാധിപതികൾ അർഹിക്കുന്നത്,ഒളിക്യാമറകൾ പറയാത്തത്,പൊളിച്ചെഴുത്ത് (ആത്മകഥ) എന്നിങ്ങനെയാണ് അദ്ദേഹം എഴുതിയ പുസ്തകങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...