വി മുരളീധരന് മറുപടിയുമായി ടിപി സെന്‍കുമാര്‍ !

വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ വെള്ളാപ്പള്ളി നടേശനുമായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും ചര്‍ച്ച നടത്തിയിരുന്നു.

Last Updated : Feb 22, 2020, 01:51 AM IST
  • ഈ സാഹചര്യത്തിലാണ് സെന്‍കുമാര്‍ തന്‍റെ നിലപാട് ഫേസ് ബുക്കില്‍ കൂടെ വ്യക്തമാക്കിയത്.ഏതായാലും ഞാൻ എന്റെ കർമ്മ മേഖലയിൽ ഉണ്ടാകും. അതിൽ ഇത്തരം പ്രസ്താവനകൾ ഒന്നും അല്ല എന്നും സെന്‍കുമാര്‍ പറയുന്നു.താന്‍ ബിജെപിയിലോ മറ്റേതെങ്കിലും എന്‍ഡിഎ കക്ഷികളിലോ അംഗമല്ല. ഇത് പലതവണ വ്യക്തമാക്കിയതാണ്.
വി  മുരളീധരന് മറുപടിയുമായി ടിപി സെന്‍കുമാര്‍ !

തിരുവനന്തപുരം:വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ വെള്ളാപ്പള്ളി നടേശനുമായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും ചര്‍ച്ച നടത്തിയിരുന്നു.

എന്‍ഡിഎ യുമായി ടിപി സെന്‍കുമാറിന് ബന്ധം ഇല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസ്സാണ് എന്‍ഡിഎ ഘടക കക്ഷിയെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കുകയും ചെയ്തു.ഇതിന് മറുപടിയുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് വന്നു.എസ് എന്‍ ഡിപിയില്‍ സുഭാഷ്‌  വാസുവിനോപ്പം നിന്ന് വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്ന നിലപാടാണ് സെന്‍കുമാര്‍ സീകരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സെന്‍കുമാര്‍ തന്‍റെ നിലപാട് ഫേസ് ബുക്കില്‍ കൂടെ വ്യക്തമാക്കിയത്.ഏതായാലും ഞാൻ എന്റെ കർമ്മ മേഖലയിൽ ഉണ്ടാകും. അതിൽ ഇത്തരം പ്രസ്താവനകൾ ഒന്നും അല്ല എന്നും സെന്‍കുമാര്‍ പറയുന്നു.താന്‍ ബിജെപിയിലോ മറ്റേതെങ്കിലും എന്‍ഡിഎ കക്ഷികളിലോ അംഗമല്ല. ഇത് പലതവണ  വ്യക്തമാക്കിയതാണ്. 

ഇപ്പോൾ ഹിന്ദു ഐക്യത്തിന്റെ മേഖലയിൽ ആണ് എന്റെ പ്രവർത്തനം. അത് തൽക്കാലം ബിജെപിയിലോ എന്‍ഡിഎ യിലോ ചുരുക്കാൻ സാധ്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.എസ്എന്‍ഡിപി       യിൽ അഴിമതി മാത്രം ഉള്ള നേതൃത്വം മാറി പുതിയ നേതൃത്വം വരേണ്ടത് ഗുരുദേവ നിയോഗം തന്നെ. അത് സനാതന ധാര്മികളുടെ ഒരുമയ്ക്കും അത്യാവശ്യമാണ് എന്നും സെന്‍കുമാര്‍ പറയുന്നു.

സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ ,

 

Trending News