PG Manu: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ ഗവൺമെൻറ് പ്ലീഡര്‍ അഡ്വ. പിജി മനു കീഴടങ്ങി

PG Manu Surrendered: എറണാകുളം പുത്തൻകുരിശ് പോലീസിലാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ.

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 02:41 PM IST
  • നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പിജി മനുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്
  • ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മുൻ സർക്കാർ പ്ലീഡർ പിജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്
PG Manu: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ ഗവൺമെൻറ് പ്ലീഡര്‍ അഡ്വ. പിജി മനു കീഴടങ്ങി

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനു കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസിലാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പിജി മനുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മുൻ സർക്കാർ പ്ലീഡർ പിജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: അയിരൂരിൽ 17 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കേസില്‍ മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് കൗൺസിലിംഗിനെത്തിയ  വീട്ടമ്മയെ  പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.  വൈക്കം മടിയത്തറ ഭാഗത്ത് മാധവത്തിൽ ടി.എം. നന്ദനനെയാണ്  വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 

വൈക്കത്ത് കൗൺസിലിംഗ് സ്ഥാപനം നടത്തിയിരുന്ന ഇയാൾ കൗൺസിലിംഗിനായി എത്തിയ വീട്ടമ്മയെ കൗൺസിലിംഗിന്റെ ഭാഗമാണെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് ലൈംഗികമായി  പീഡിപ്പിക്കുകയും ഇക്കാര്യം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയും ഇതിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു.  വൈക്കം സ്റ്റേഷൻ എസ്എച്ച് ഒ രാജേന്ദ്രൻ നായർ, എസ്ഐമാരായ എസ്. സുരേഷ്, വിജയപ്രസാദ്, സത്യൻ, സിസിപിഒമാരായ പ്രവീണോ, രജീഷ് എന്നിവരടങ്ങിയ സംഘമാണ്  ഇയാളെ അറസ്റ്റ് ചെയ്തത്.  തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News