ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്

Kannur ADM Naveen Babu Death Case: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ സിബിഐ അന്വേഷിക്കുക പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം.

Written by - Zee Malayalam News Desk | Last Updated : Oct 26, 2024, 03:55 PM IST
  • മാർച്ചിൽ പിപി ദിവ്യയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു
  • കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: കണ്ണൂർ എഡിഎം എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  പ്രതിഷേധം. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ  സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ സിബിഐ അന്വേഷിക്കുക പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മാർച്ചിൽ പിപി ദിവ്യയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നവരെ ഒപ്പം ഉണ്ടാകുമെന്നും ഫെറ്റോ അറിയിച്ചു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്കെ ജയകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.

ALSO READ: എഡിഎമ്മിന്‍റെ മരണം; അറസ്റ്റിന് വഴങ്ങില്ലെന്ന് പി.പി ദിവ്യ, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം മാത്രം പൊലീസിന് മുന്നിലെത്തും

അതേസമയം, പിപി ദിവ്യ അറസ്റ്റിന് വഴങ്ങിയേക്കില്ലെന്ന് സൂചന. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നശേഷം മാത്രമേ പോലീസിന് മുന്നിലെത്തൂവെന്നാണ് ദിവ്യയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത്. ദിവ്യ കീഴടങ്ങിയേക്കുമെന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. എന്നാൽ, കീഴടങ്ങില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

എഡിഎമ്മിന്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം ഇടപെട്ട് നീക്കിയിരുന്നു. സിപിഎം തീരുമാനം അം​ഗീകരിച്ച് ദിവ്യ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെ ദിവ്യയെ കാണാതായി.

ALSO READ: നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം; മേൽനോട്ട ചുമതല കണ്ണൂർ ഡിഐജിക്ക്

ദിവ്യയെ കണ്ടെത്താൻ പോലീസിന് ഇതുവരെ ആയിട്ടില്ല. ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ ദിവ്യക്കെതിരായ ആരോപണങ്ങൾ എതിർ കക്ഷികൾ ആയുധമാക്കുന്ന സാഹചര്യത്തിൽ സിപിഎം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ യോ​ഗത്തിൽ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News