കോഴിക്കോട്: മുൻ മന്ത്രി സിറിയക് ജോൺ അന്തരിച്ചു. അന്ത്യം കോവൂരിലെ അപ്പാർട്ട്മെൻ്റിൽ വച്ചായിരുന്നു. 91 വയസായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻസിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയിൽ നടക്കും.
Also Read: കല്യാണരാമനിലെ മുത്തശി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു
സിറിയക് ജോൺ കുടിയേറ്റ മേഖലയിൽ നിന്നുള്ള നേതാവെന്ന നിലയിൽ പ്രിയങ്കരനായിരുന്നു. കോൺഗ്രസിലും കോൺഗ്രസ് എസിലും എൻസിപിയിലും പ്രവർത്തിച്ച സിറിയക് ജോൺ 2007 ൽ വീണ്ടും കോൺഗ്രസിൽ തിരികെയെത്തുകയായിരുന്നു. 1982-83 ൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നഅദ്ദേഹം 1970 ൽ ആദ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച ശേഷം പിന്നീട് തുടർച്ചയായി നാല് തവണ നിയമസഭയിലെത്തിയിരുന്നു. മൂന്ന് തവണ തിരുവമ്പാടിയിൽ നിന്നും ഒരു തവണ കൽപ്പറ്റയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. അതുപോലെ തുടർച്ചയായി നാല് തവണ സിറിയക് ജോൺ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയുമുണ്ടായി.
Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം ഇരട്ടിക്കും!
കോൺഗ്രസ് വിട്ട് കോൺഗ്രസ് എസിൻ്റെ ഭാഗമായ സിറിയക് ജോൺ പിന്നീട് എൻസിപി രൂപീകരിച്ചപ്പോൾ എൻസിപിയുടെ ഭാഗമായി. ശേഷം എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റായും സിറിയക് തിരഞ്ഞെടുക്കപ്പെട്ടു. ശേഷം 2007 ൽ ആയിരത്തോളം അനുയായികൾക്കൊപ്പം കോഴിക്കോട്ട് വെച്ച് കോൺഗ്രസിലേക്ക് അദ്ദേഹം തിരിച്ചെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.