ഡിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 

Last Updated : Apr 9, 2018, 04:14 PM IST
ഡിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 

രാവിലെ 10.20 ഓടെയാണ് അപകടം നടന്നത്. സര്‍ക്കാര്‍ ബസുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് പേരും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദില്‍, ബാസില്‍ എന്നീ കുട്ടികളെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

Trending News