Boat Capsized: മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി; നാലുപേർക്കായി തിരച്ചിൽ തുടരുന്നു

Boat Capsized In Munambam: മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേയാണ് ഏഴ് പേരടങ്ങുന്ന ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 08:16 AM IST
  • മാലിപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നന്മ എന്ന ബോട്ടാണ് മുങ്ങിയത്
  • കരയിൽ നിന്ന് 10.9 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്
  • ബോട്ട് മുങ്ങി കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്
Boat Capsized: മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി; നാലുപേർക്കായി തിരച്ചിൽ തുടരുന്നു

എറണാകുളം: മുനമ്പത്തിനടുത്ത് ഫൈബര്‍ ബോട്ട് മുങ്ങി നാല് പേരെ കാണാതായി. മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേയാണ് ഏഴ് പേരടങ്ങുന്ന ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി.

മാലിപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നന്മ എന്ന ബോട്ടാണ് മുങ്ങിയത്. കരയിൽ നിന്ന് 10.9 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ട് മുങ്ങി കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്. 

രക്ഷപ്പെട്ട മൂന്ന് പേരെ ഫോർട്ട്കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. മുനമ്പത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം നടന്നത്.  പുലർച്ചയോടെ കൂടുതൽ ബോട്ടുകൾ തിരച്ചിലിന് ഇറങ്ങി. വെള്ളം ഇരച്ചുകയറിയാണ് അപകടമുണ്ടായതെന്നും നാലര മണിക്കൂറിലേറെയാണ് കടലിൽ കിടന്നതെന്നും രക്ഷപ്പെട്ട മത്സ്യതൊഴിലാളി പറഞ്ഞു.

ബിഹാറിൽ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 10 വിദ്യാർഥികളെ കാണാതായി

മുസാഫർപൂർ (ബിഹാർ): ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് 10 കുട്ടികളെ കാണാതായി. അപകടത്തിൽപ്പെട്ട ബോട്ടിൽ ആകെ 30 കുട്ടികളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 20 പേരെ രക്ഷപ്പെടുത്തി.

ബാഗ്മതി നദിയിലാണ് ബോട്ട് മറിഞ്ഞത്. സ്ഥിതിഗതികൾ വിലയിരുത്തിയതായും രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ടെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമപ്രവർത്തകരുമായുള്ള സംഭാഷണത്തിനിടെ അറിയിച്ചു.

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അടിയന്തര ശ്രദ്ധ നൽകാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി. കൂടാതെ, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് നിതീഷ് കുമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News