Gold Rate Today: കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നുമാണ് സ്വര്‍ണ വില വര്‍ദ്ധിച്ചത്.
അടുത്തിടെയായി ചാഞ്ചാടി നില്‍ക്കുകയാണ് സംസ്ഥാനത്ത് സ്വര്‍ണ വിപണി. ഇന്ന് വിപണി വ്യാപാരം തുടങ്ങിയപ്പോൾതന്നെ സ്വർണവില ഒരു പവന് (8 ഗ്രാം) 160 രൂപ വര്‍ദ്ധിച്ച് 36,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. 4,600 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില.
Also Read: Rupee Vs Dollar: വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ ചരിത്ര തകര്‍ച്ച
18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് വര്‍ദ്ധിച്ചു. ഇന്നലെ 10 രൂപ കുറഞ്ഞ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,795 രൂപയാണ്.
അതേസമയം, സെപ്റ്റംബര്‍ മാസത്തിലെ സ്വര്‍ണവില പരിശോധിച്ചാല്‍ ഒന്നാം തിയതി മുതല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നിലകൊള്ളുന്നത്. മിക്കവാറും എല്ലാ ദിവസങ്ങളിലും സ്വര്‍ണവില ഒരു പവന് 37,000 മുകളില്‍ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 15 മുതലാണ് സ്വര്‍ണവിലയില്‍ നേരിയ കുറവ് കണ്ട് തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സെപ്റ്റംബര്‍ 16 ന് രേഖപ്പെടുത്തിയ 36,640 രൂപയാണ്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില സെപ്റ്റംബര്‍ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കുമായിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...