Gold Rate Today: സ്വർണവില കുത്തനെ ഇടിയുന്നു, ഇന്ന് കുറഞ്ഞത്‌ പവന് 560 രൂപ

അടുത്ത കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേയ്ക്ക് കൂപ്പു കുത്തുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണവില തിങ്കളാഴ്ച വിപണി ആരംഭിച്ചതേ 200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 11:54 AM IST
  • ഇന്ന് വിപണി നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
Gold Rate Today: സ്വർണവില കുത്തനെ ഇടിയുന്നു, ഇന്ന് കുറഞ്ഞത്‌ പവന് 560  രൂപ

Gold Rate Today: അടുത്ത കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേയ്ക്ക് കൂപ്പു കുത്തുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണവില തിങ്കളാഴ്ച വിപണി ആരംഭിച്ചതേ 200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്.  ഇന്ന് വിപണി നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്  560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന് ന് 70 രൂപ കുറഞ്ഞ് 4,690 രൂപയിലെത്തി. 37,520 രൂപയാണ് ഒരു പവന്‍ (8 ഗ്രാം)  സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. 

Also Read:  Kerala Bank: നിയമം പാലിക്കുന്നതിൽ വീഴ്ച; കേരള ബാങ്കിന് 48 ലക്ഷം പിഴ ചുമത്തി ആർബിഐ

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 60  രൂപ കുറഞ്ഞു. ഇന്നലെ 20 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3880 രൂപയാണ്.  

Also Read:  SBI Festive Offer: ഭവന വായ്പയ്ക്ക് വന്‍ ഇളവുമായി എസ്ബിഐ, ഉത്സവ ഓഫർ ജനുവരി വരെ മാത്രം

ഒക്ടോബര്‍ 6 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.  6 മുതല്‍ 9 വരെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിപണിയില്‍ തിങ്കളാഴ്ചയാണ് മാറ്റം കണ്ടുതുടങ്ങിയത്.  
 
അതേസമയം, സ്വര്‍ണവിപണി പരിശോധിച്ചാല്‍ ഒക്ടോബര്‍ മാസം തുടക്കം മുതല്‍തന്നെ സ്വര്‍ണ വില  കുതിയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 1 ന് സ്വര്‍ണവില ഒരു പവന് 37,200 രൂപ ആയിരുന്നു. പിന്നീട് വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില  വെറും ആറ് ദിവസത്തിനുള്ളില്‍ 38,200 രൂപയിലെത്തി. അടുത്തിടെ സ്വര്‍ണവില  ഏറ്റവും കുറവ് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 16നാണ്.  36,640 രൂപയായിരുന്നു അന്നത്തെ വില. 

എന്നാല്‍, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഇന്ന് 65 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News