Kochi: സ്വര്‍ണവില ഇടിയുന്നു... 2020ല്‍ നടത്തിയ കുതിപ്പിന് ശേഷം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം ഇപ്പോള്‍..
സംസ്ഥാനത്ത് സ്വര്‍ണം പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ബുധനാഴ്ച്ച സ്വര്‍ണവില (God Rate) പവന് (8 ഗ്രാം) 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായി. ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് മാര്‍ച്ച് 1നായിരുന്നു. പവന് 34,440 രൂപയായിരുന്നു ഉയര്‍ന്ന വില.
അതേസമയം, ഈ മാസം ഇതുവരെ പവന് 1,560 രൂപയാണ് കുറഞ്ഞത്.
Also read: Sovereign Gold Bond: മാർക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനുള്ള സുവർണ്ണാവസരം!
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ (Gold Price) ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില കുറയുന്നതായാണ് കാണുന്നത്. വെള്ളിയുടെ നിരക്കിലും ഇന്ന് ഇടിവ് സംഭവിച്ചു.
Also read: Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം
അതേസമയം, സ്വര്‍ണവിപണി മന്ദതയില്‍തന്നെ തുടരുമെന്നാണ് സൂചനകള്‍. സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...