കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. സെനറ്റിലേക്കുള്ള ഗവർണറുടെ നാല് നാമനിർദ്ദേശവും ഹൈക്കോടതി തള്ളി. പുതിയ നാമനിർദേശം ആറാഴചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് പുതിയ നടപടി.
ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് ആളുകളെ ചാൻസ്ലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാമെന്നാണ് കേരള സർവകലാശാല നിയമം. യോഗ്യരായ വിദ്യാർത്ഥികളെ സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിൽ നിന്നും ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. സർവകലാശാല എട്ട് പേരെയാണ് നാമനിർദേശം ചെയ്തിരുന്നത്. എന്നാൽ എട്ട് പേരടങ്ങുന്ന ഈ ലിസ്റ്റിലെ ആരേയും പരിഗണിക്കാതെയാണ് ചാൻസലർ മറ്റു നാല് പേരെ നാമനിർദേശം ചെയ്തത്.
സർവകലാശാല പരീക്ഷാ ഫലം കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെയാണ് പഠന മികവിന്റെ പേരിൽ റാങ്ക് ജേതാക്കളെ തള്ളി ഗവർണർ നാമ നിർദേശം ചെയ്തത്. കലാപ്രതിഭയെ പോലും സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കാൻ ഗവർണർ തയ്യാറായില്ല.മതിയായ യോഗ്യത ഇല്ലാത്തവരെയായിരുന്നു ഗവർണർ നാമനിർദേശം ചെയ്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.