കൊച്ചി: കരാര്‍ അധ്യാപകരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് എംജി സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കരാര്‍ അധ്യാപകരുടെ ശമ്പളസ്കെയില്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കരാര്‍ അധ്യാപകര്‍ക്ക് ശമ്ബളം നല്‍കണമെന്ന ഉത്തരവ് സര്‍വകലാശാല നടപ്പാക്കിയിരുന്നില്ല. 2010ലെ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ തെറ്റാണെന്നു കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വകലാശാലയുടെ നിലപാട് ദുരുദ്ദേശപരമാണെന്ന് കോടതി വിമര്‍ശിച്ചു.
നിയമനം നല്‍കാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച കോടതി അലക്ഷ്യഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷമായ പരാമര്‍ശം. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ്, ജസ്റ്റിസ് രാജാ വിജയരാഘവന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
യുജിസി സ്കെയിലില്‍ ശമ്പളവും ആനുകൂല്യവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്.