തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത! വിവിധ ജില്ലകളിൽ റെഡ് ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
ഇന്ന് പടിഞ്ഞാറൻ മേഖലകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ് പറഞ്ഞിരിക്കുന്നത്.
Also Read: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നേരത്തെ തന്നെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീന ഫലമായിട്ട് തെക്ക്-പടിഞ്ഞാറൻ കാറ്റ് ഉണ്ടാകുന്നതെന്നും ഇത് സജീവമാകുന്നതോടെ മഴ വീണ്ടും കനക്കുമെന്നുമാണ് റിപ്പോർട്ട്. കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആവശ്യപ്രകാരം ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുമുണ്ട്. ഇത്തവണ സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തിയിരുന്നുവെങ്കിലും ലഭിച്ച മഴ താരതമ്യേന കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് മൺസൂൺ വീണ്ടും ശക്തമായിട്ടുണ്ട്.
Also Read: സാനിയയും ഷമിയും ഉടൻ വിവാഹം കഴിക്കുമോ? അറിയാം.. സാനിയയുടെ പിതാവിന്റെ പ്രതികരണം!
ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും, മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ഈ ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy