ന്യൂനമര്‍ദ്ദം: ശക്‌തമായ കാറ്റിന്‌ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

ഒഡിഷ - ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ കേരളത്തിന്‍റെ പല ഭാഗത്തും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Last Updated : Jul 20, 2018, 04:20 PM IST
ന്യൂനമര്‍ദ്ദം: ശക്‌തമായ കാറ്റിന്‌ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ഒഡിഷ - ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ കേരളത്തിന്‍റെ പല ഭാഗത്തും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതുകൂടാതെ, ലക്ഷദ്വീപ്, കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മണിക്കൂറില്‍ കനത്തകാറ്റില്‍ കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്‌.

മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Trending News