Kerala Rain: കോഴിക്കോട് മിന്നല്‍ ചുഴലിക്കാറ്റ്; കനത്ത നാശം, അഞ്ച് വീടുകള്‍ തകര്‍ന്നു

Rain Alert Kerala: കോഴിക്കോട് മിന്നൽ ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക നാശനഷ്ടം. പലയിടത്തും വൈദ്യുതി ലൈൻ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി.

Written by - Zee Malayalam News Desk | Last Updated : Jul 21, 2024, 03:04 PM IST
  • ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്.
  • രാവിലെ ഏഴ് മണിയോടെയാണ് മിന്നൽ ചുഴലിക്കാറ്റ് വീശിയത്
Kerala Rain: കോഴിക്കോട് മിന്നല്‍ ചുഴലിക്കാറ്റ്; കനത്ത നാശം, അഞ്ച് വീടുകള്‍ തകര്‍ന്നു

കോഴിക്കോട്: കോഴിക്കോട് മിന്നൽ ചുഴലിക്കാറ്റിനെത്തുടർന്ന് വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിനെ തുടർന്ന് അഞ്ച് വീടുകൾ ഭാ​ഗികമായി തകർന്നു. നിരവധി മരങ്ങൾ കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുറുവന്തേരി, വണ്ണാർകണ്ടി, കല്ലമ്മൽ, വരായാൽ മുക്ക്, വാണിമേൽ മഠത്തിൽ സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങളുണ്ടായത്.

രാവിലെ ഏഴ് മണിയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്. അഞ്ച് മിനിറ്റിൽ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. ഓടിട്ട വീടുകളുടെ മേൽക്കൂര പറന്നുപോയി. കാറ്റിൽ മരങ്ങൾ വീണും വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. വൈദ്യുതി ലൈൻ പൊട്ടിയതിനാൽ പ്രദേശത്ത് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. കോഴിക്കോട് വടകരയിലും തൃശൂർ ​ഗുരുവായൂരിലും കഴിഞ്ഞ ദിവസങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട്  ചെയ്തിരുന്നു.

ഗുരുവായൂർ നെന്മിനിയിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം

തൃശൂർ: ഗുരുവായൂർ നെന്മിനിയിൽ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ പാകിയ ഓടുകളും ഷീറ്റുകളും പറന്നു പോയി.

ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരങ്ങളും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഗതാഗതം പുന:സ്ഥാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News