Sabarimala : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത നിർദ്ദേശം, ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ കൂടുതൽ തീർത്ഥാടകർ  എത്തുന്നത് പ്രയാസം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 06:51 PM IST
  • ഈ ദിവസങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
  • സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ച് ചേർത്തിരുന്നു.
  • ജില്ലാ കളക്ടർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
  • കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ കൂടുതൽ തീർത്ഥാടകർ എത്തുന്നത് പ്രയാസം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Sabarimala : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത നിർദ്ദേശം, ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

THiruvananthapuram : സംസ്ഥാനത്ത് (Kerala) അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് (Heavy Rain) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ശബരിമലയിൽ (Sabarimala) നിയന്ത്രണങ്ങൾ (Restriction) ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി (Chief Minister) അറിയിച്ചു. മാത്രമല്ല ഈ ദിവസങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ച് ചേർത്തിരുന്നു. ജില്ലാ കളക്ടർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ കൂടുതൽ തീർത്ഥാടകർ  എത്തുന്നത് പ്രയാസം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ALSO READ: Heavy Rain Alert : സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു; തിരുവനന്തപുരത്ത് കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

മഴയെ തുടർന്ന് പമ്പാനദിയിൽ കലക്ക വെള്ളമാണ് നിലവിൽ ഉള്ളതെന്നും, ഇത് കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കിച്ചേക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുളിക്കാനുള്ള വെള്ളത്തിനും ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അടുത്ത മൂന്ന് ദിവസങ്ങളിൽ ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കനത്ത മഴ തുടർന്നാൽ പമ്പാനദിയിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ജലനിരപ്പുയരുന്ന സാഹചര്യം ഉണ്ടായാൽ തീർത്ഥാടകരെ പമ്പാസ്നാനത്തിന് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്പോട്ട് ബുക്കിങ് സംവിധാനം ഈ സാഹചര്യത്തിൽ നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.

ALSO READ: Red alert | സംസ്ഥാനത്ത് മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൂടാതെ നിലവിൽ   വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്നതിനെ കുറിച്ചും നിലവിൽ ആലോചിക്കുകയാണ്. മഴക്കെടുത്തി രൂക്ഷമായ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധിക്കൊടുക്കുന്നതിനെ കുറിച്ച ജില്ലാ കളക്ടർമാർക്ക് തീരുമാനം എടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  സംസ്ഥാനത്ത് മഴ (Heavy Rain) അതിശക്തമായി തന്നെ തുടരുകയാണ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും (Red Alert) , എട്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ടുമാണ് (Orange Alert) നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.  എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിലാണ്. 

ALSO READ: Drown to death | കണ്ണൂർ ഇരിക്കൂറിൽ മൂന്ന് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

അടുത്ത മൂന്ന് ദിവസത്തേക് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെയും ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തമിഴ്നാടിന് മുകളിലെ ചക്രവതച്ചുഴി അറബികടലിലേക്ക് നീങ്ങുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ആന്ധ്രാതീരത്ത് പ്രവേശിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News