Heavy Rain: കനത്ത മഴ; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു, പൊന്മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി

Heavy Rain In Kerala: ജലനിരപ്പ് 707. 30 മീറ്റർ ആയി ഉയർന്നതോടെയാണ് പൊന്മുടി ഡാമിന്റെ ഷട്ടർ ഉയർത്തി സെക്കൻഡിൽ 25 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 5, 2023, 02:27 PM IST
  • ജലനിരപ്പ് റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി
  • കല്ലാർകുട്ടിയിൽ നിന്ന് 300 ക്യുമെക്സും പാംബ്ലയിൽ നിന്ന് 500 ക്യുമെക്സ് വെള്ളവും പുറത്തേക്ക് ഒഴുക്കും
  • പെരിയാർ, മുതിരപ്പുഴ, പന്നിയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു
Heavy Rain: കനത്ത മഴ; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു, പൊന്മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ ചെറുകിട അണകെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. പൊന്മുടി അണകെട്ടിലെ മൂന്ന് ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി. കല്ലാർകുട്ടി, പാംബ്ല ഡാമുകൾ ഉടൻ തുറക്കും. ജലനിരപ്പ് 707. 30 മീറ്റർ ആയി ഉയർന്നതോടെയാണ് പൊന്മുടി ഡാമിന്റെ ഷട്ടർ ഉയർത്തി സെക്കൻഡിൽ 25 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

ജലനിരപ്പ് റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. കല്ലാർകുട്ടിയിൽ നിന്ന് 300 ക്യുമെക്സും പാംബ്ലയിൽ നിന്ന് 500 ക്യുമെക്സ് വെള്ളവും പുറത്തേക്ക് ഒഴുക്കും. പെരിയാർ, മുതിരപ്പുഴ, പന്നിയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ്  ഉടുമ്പഞ്ചോലയിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസം കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഉടുമ്പഞ്ചോല ഇഎംഎസ് കോളനിയിലെ താമസക്കാരായ തെയ്യാമ, നാഗരാജ് ഗുരുസ്വാമി എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. അപകടങ്ങളിൽ ആർക്കും പരിക്കില്ല.

ALSO READ: ഞായറാഴ്ചയും സംസ്ഥാനത്ത് മഴ കനത്തേക്കും; പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കിയിലെ പൊന്മുടി അണക്കെട്ട് തുറന്നു. മൂന്നു ഷട്ടറുകൾ പത്ത് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടർ തുറന്നത്. സെക്കൻറിൽ 25 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് 707.30 മീറ്റർ ഉയർന്നതിനെ തുടർന്നാണ് നടപടി.

പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി, പാംബ്ല എന്നീ അണക്കെട്ടുകളും തുറക്കാൻ കളക്ടർ അനുമതി നൽകി. നീരൊഴുക്ക് കൂടുതൽ ശക്തമായാൽ മാത്രമേ ഇവ തുറക്കുകയുള്ളൂവെന്ന് കെഎസ്ഇബി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News