തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തീവ്രമർദ്ദമാകാനും തെക്കൻ തമിഴ്നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
Also read: സ്ലിം ആകാൻ നിതാ അംബാനിയുടെ ഈ രണ്ടു മാർഗങ്ങൾ പരീക്ഷിക്കൂ..!!
ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തെക്കൻ കേരളത്തിലായിരിക്കും കനക്കുക എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Also read: ഒരേസമയം ആറ് കാമുകിമാരേയും ഗർഭിണികളാക്കി, ഇനി കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ്..!!
അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല എങ്കിലും ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കാലാവസ്ഥ വ്യതിയാനങ്ങൾ നിരീക്ഷിച്ചു വരികയാണ്.