Veena George: മഞ്ഞപ്പിത്തം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

Hepatitis warning: 1200 ഓളം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ പങ്കെടുത്ത നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 17, 2024, 11:31 PM IST
  • ടാങ്കര്‍ ലോറികളില്‍ ശുദ്ധമല്ലാത്ത കുടിവെള്ളം എത്തിക്കുന്നതിനെതിരേയും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
  • നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പൊതുജനാരോഗ്യ നിയമത്തില്‍ ഈ വ്യവസ്ഥകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
  • ജൂണ്‍മാസം രണ്ടിന് ഒരു മഞ്ഞപ്പിത്ത കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കൂടുതൽ കേസുകളും
Veena George: മഞ്ഞപ്പിത്തം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കുക, ചട്നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്നുള്ളത് ഓര്‍ക്കുകയെന്ന് മന്ത്രി പറഞ്ഞു. 

മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ ഒരു ആഡിറ്റോറിയത്തില്‍ മേയ് മാസത്തില്‍ നടന്ന 1200 ഓളം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ തിളപ്പിച്ച വെള്ളത്തിനൊപ്പം ശുദ്ധമല്ലാത്ത പച്ചവെള്ളവും ചേര്‍ത്ത് നല്‍കി. ഈ ചടങ്ങില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍മാസം രണ്ടിന് ഒരു മഞ്ഞപ്പിത്ത കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കേസുകളും പിഴവും കണ്ടെത്തിയത്.

ALSO READ: ചുരമിറങ്ങി രാഹുൽ റായ്ബറേലിയിലേക്ക്...! പകരം പ്രിയങ്ക എത്തും

പൊതുജനാരോഗ്യ നിയമം 2023 രൂപീകരിക്കുമ്പോള്‍ ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണം വിളമ്പുന്ന (ഹോട്ടലുകളും, ഭക്ഷണശാലകളും കൂടാതെ) പൊതുയിടങ്ങളിലെ വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേകം വ്യവസ്ഥ ആവശ്യമാണെന്ന് കണ്ടെത്തി അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. ടാങ്കര്‍ ലോറികളില്‍ ശുദ്ധമല്ലാത്ത കുടിവെള്ളം എത്തിക്കുന്നതിനെതിരേയും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. 

നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പൊതുജനാരോഗ്യ നിയമത്തില്‍ ഈ വ്യവസ്ഥകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം പ്രസ്തുത സമൂഹത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News