High Court: ആര്‍എല്‍വി രാമകൃഷ്ണമെതിരാ അധിക്ഷേപ പരാമർശം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

ആർഎൽവി രാമകൃഷ്ണനെതിരെ ജാതിഅധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം സത്യഭാമയുടെ മുനകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി.  

Written by - Zee Malayalam News Desk | Last Updated : Jun 10, 2024, 04:30 PM IST
  • സത്യഭാമയുടെ ഹര്‍ജി ഹൈക്കോടതി കോടതി തള്ളി.
  • ഒരാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.
High Court: ആര്‍എല്‍വി രാമകൃഷ്ണമെതിരാ അധിക്ഷേപ പരാമർശം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരം: മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. സത്യഭാമയുടെ ഹര്‍ജി ഹൈക്കോടതി കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതിഅധിക്ഷേപം നടത്തിയിരുന്നു കലാമണ്ഡലം സത്യാഭാമ. മോഹിനിയായിരിക്കണം മോഹിനിയാട്ടം ചെയ്യേണ്ടതെന്നും ഇയാളെ കണ്ടാൽ പെറ്റ തള്ള സഹിക്കില്ലെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞിരുന്നു. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും സത്യഭാമ പറഞ്ഞു. അഭിമുഖം വലിയ വിവാദത്തിനാണ് വഴി വെച്ചത്. നിരവധി പേരാണ് കലാമണ്ഡലം സത്യഭാമക്കെതിരെ രംഗത്ത് വന്നത്. 

Trending News