IFFK 2022: കാത്തിരിപ്പിന് വിരാമം, മേളം കൊടികയറി! ഇനി സിനിമാപാച്ചിൽ

രാവിലെ പത്ത് മണി മുതൽ തന്നെ തിയേറ്ററുകലിൽ പ്രദർശനം തുടങ്ങിയിരുന്നു. പുതിയ അവതാരത്തിൽ എത്തുന്ന കൈരളി ശ്രീ നിള തിയേറ്ററിനും ഇത്തവണ പറയാൻ പുതിയ കഥകളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 02:48 PM IST
  • വൈകുന്നേരം 5.30ന് രഹന മറിയം നൂർ എന്ന ചിത്രത്തോടെയാണ് മേള ആരംഭിക്കുന്നത്.
  • അബ്ദുള്ള മുഹമ്മദ് സാദാണ് ചിത്രത്തിന്റെ സംവിധായകൻ.
  • ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ പ്രദർശിപ്പിക്കുന്ന 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.
IFFK 2022: കാത്തിരിപ്പിന് വിരാമം, മേളം കൊടികയറി! ഇനി സിനിമാപാച്ചിൽ

തിരുവനന്തപുരം: ഓരോ വർഷത്തെ കാത്തിരിപ്പാണ് ഓരോ ചലച്ചിത്രോത്സവവും. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കും ആവേശം കൊടുമുടിയിൽ തന്നെയാണ്. തങ്ങൾ തിരഞ്ഞെടുത്ത സിനിമകൾ കാണാൻ അതിരാവിലെ മുതൽ തന്നെ സിനിമാപ്രേമികൾ തിയേറ്ററുകളിൽ തന്നെയാണ്. 

രാവിലെ പത്ത് മണി മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയിരുന്നു. പുതിയ അവതാരത്തിൽ എത്തുന്ന കൈരളി ശ്രീ നിള തിയേറ്ററിനും ഇത്തവണ പറയാൻ പുതിയ കഥകളുണ്ട്. കൈരളിയിൽ 10 മണിക്ക് ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീസ് എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. ശ്രീയിൽ 10.15ന് ദി വെതർ ഇസ് ഫൈൻ എന്ന ചിത്രവും, കലാഭവനിൽ 107 മദേഴ്‌സ് എന്ന ചിത്രവും ടാഗോറിൽ ലാമ്പ് എന്ന ചിത്രത്തോടും കൂടെയാണ് പ്രദർശനം ആരംഭിച്ചത്.

വൈകുന്നേരം 5.30ന് രഹന മറിയം നൂർ എന്ന ചിത്രത്തോടെയാണ് മേള ആരംഭിക്കുന്നത്. അബ്ദുള്ള മുഹമ്മദ് സാദാണ് ചിത്രത്തിന്റെ സംവിധായകൻ. ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ പ്രദർശിപ്പിക്കുന്ന 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News