Norka Roots Alerts: നോർക്കയിൽ അറ്റസ്റ്റേഷനില്ല, ഒാൺലൈൻ അപേക്ഷകളുടെ തീയ്യതിയിൽ മാറ്റം

സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാലാണ് അറ്റസ്റ്റേഷൻ ഇല്ലാത്തത്

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 02:38 PM IST
  • സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
  • മെരിറ്റ് സ്‌കോളർഷിപ്പ്, സുവർണ്ണ ജൂബിലി സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പുതുക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം
Norka Roots Alerts: നോർക്കയിൽ അറ്റസ്റ്റേഷനില്ല, ഒാൺലൈൻ അപേക്ഷകളുടെ തീയ്യതിയിൽ മാറ്റം

തിരുവനന്തപുരം:  നോർക്ക റൂട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) കോഴ്‌സുകളിലേക്ക്   സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. 

Also Read: Narcotic Jihad: നർക്കോട്ടിക് ജിഹാദ് കത്തിക്കയറുന്നു, കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി,പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത
ഒക്ടോബർ മാസത്തിൽ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iiic.ac.in    എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 8078980000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Also Read: Narcotic Jihad: പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് ക്രൈസ്തവസഭയുടെ ആശങ്ക, വിവാദമാക്കുന്നവര്‍ക്ക് ദുരുദ്ദേശ്യം, ഗോവ ഗവര്‍ണര്‍ PS ശ്രീധരന്‍ പിള്ള

2020-21 ലെ ജില്ലാ മെരിറ്റ് സ്‌കോളർഷിപ്പ്, സുവർണ്ണ ജൂബിലി സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പുതുക്കുന്നതിന്  ഓൺലൈനായി അപേക്ഷിക്കാം. 15 നകം സമർപ്പിക്കണം. രജിസ്‌ട്രേഷൻ പ്രിന്റൗട്ടും മറ്റ്  അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് ഒക്‌ടോബർ 25നകം നൽകണം. സ്ഥാപനമേധാവികൾ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഓൺലൈനായി അപേക്ഷകൾ ഒക്‌ടോബർ 30നകം അംഗീകരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, 0471-2306580, 9446780308.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News