K Surendran| കേരളത്തിൽ ഭരണ-പ്രതിപക്ഷവും ഉദ്യോ​ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പം: കെ.സുരേന്ദ്രൻ

ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നതെന്നും സുരേന്ദ്രൻ

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 01:39 PM IST
  • മോൻസൺ മാവുങ്കലിന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ-ഉദ്യോ​ഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്.
  • ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നത്
  • വ്യാജ പുരാവസ്തുക്കൾ വിറ്റ് തട്ടിപ്പു നടത്തുന്ന കള്ളൻമാർക്ക് ചൂട്ടുപിടിക്കുകയാണ്.
K Surendran| കേരളത്തിൽ ഭരണ-പ്രതിപക്ഷവും ഉദ്യോ​ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പം: കെ.സുരേന്ദ്രൻ

കൊച്ചി: കേരളത്തിൽ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഉദ്യോ​ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ-ഉദ്യോ​ഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്. 

ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നതെന്നും എറണാകുളം ഉദയംപേരൂർ ഫിഷർമാൻ ലാൻഡിംഗ് സെന്ററിൽ നടന്ന കായൽ ശുചീകരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയിൽ പോയി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാജ്യത്തിന്റെ പുരാവസ്തുക്കൾ തിരിച്ചെത്തിച്ചപ്പോൾ കേരളസർക്കാർ വ്യാജ പുരാവസ്തുക്കൾ വിറ്റ് തട്ടിപ്പു നടത്തുന്ന കള്ളൻമാർക്ക് ചൂട്ടുപിടിക്കുകയാണ്. 

Also Read: Heavy Rain | സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തി

ഈ തട്ടിപ്പ് ഒരു വ്യക്തി മാത്രം നടത്തിയതല്ല സർക്കാരിന്റെ അറിവോടെയാണ് നടന്നത്. ഡിജിപിയുമായും എഡിജിപിയുമായും ബന്ധമുള്ള പ്രതിയെ പറ്റി കേരള പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഈ കേസ് ഇഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡിജിപി പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 

പുരാവസ്തുക്കളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് ഈ തട്ടിപ്പിനെ പറ്റി നേരത്തെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ പറയണം. മൂന്ന് വർഷം മുമ്പ് തന്നെ ഇയാൾ തട്ടിപ്പ് കാരനാണെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉന്നത പൊലീസുകാർ ഇയാളുമായി അടുപ്പം തുടർന്നതെന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

ALSO READ : WhatsApp Disappearing Photos : വാട്ട്സ്ആപ്പിൽ ഡിസപ്പിയറിങ് ഫോട്ടോകളും വീഡിയോകളും അയക്കുന്നതെങ്ങനെ?

നരേന്ദ്രമോദി രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോൾ പിണറായി വിജയൻ സംസ്ഥാനത്തെ പിന്നോട്ട് നയിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒരു ടീം ഇന്ത്യയായി മുന്നോട്ട് പോവുകയാണ്. എന്നാൽ നകാരാത്മകമായ സർക്കാരാണ് കേരളത്തിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News