ഇന്ത്യ-ചൈന സംഘര്‍ഷം;സുരേന്ദ്രന്‍റെ വിമര്‍ശനം ഏറ്റു;മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ്‌ ചെന്നിത്തല!

സി.പി.എമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Last Updated : Jun 24, 2020, 02:28 PM IST
ഇന്ത്യ-ചൈന സംഘര്‍ഷം;സുരേന്ദ്രന്‍റെ വിമര്‍ശനം ഏറ്റു;മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ്‌ ചെന്നിത്തല!

തിരുവനന്തപുരം: സി.പി.എമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
 
ഇന്ത്യന്‍ സൈനികര്‍ക്കെതിരായ ചൈനീസ് അതിക്രമത്തിനെതിരെയും സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാജ്യവിരുദ്ധനയങ്ങള്‍ക്കെതിരെയും 
ബി.ജെ.പി നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസിനും 
സിപിഎമ്മിനും എതിരെ സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം ചൈനീസ് പക്ഷത്ത് ആള്‍നാശമില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷം തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടെന്ന് 
ചൈന തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനിയെന്ത് ചെയ്യുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. 
മാര്‍കിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ചൈനീസ് പട്ടാളക്കാരോടാണ് കൂറ് എന്നും സുരേന്ദ്രന്‍ പറഞ്ഞു,
കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും നരേന്ദ്രമോദിയോടുള്ള വെറുപ്പ് അവരെ രാജ്യദ്രോഹനിലപാടെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. 
62ലെ യുദ്ധം മുതല്‍ ചൈനീസ് ചാരപ്പണി ചെയ്യുന്നവരാണ് സി.പി.എം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വശക്തികള്‍ 
ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് പിണറായിയും കൊടിയേരിയും അടക്കമുള്ള സി.പി.എം നേതാക്കള്‍ പറഞ്ഞത് എന്ന് ചൂണ്ടിക്കാട്ടിയ സുരേന്ദ്രന്‍,
നഗ്‌നമായ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സി.പി.എമ്മിനെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന്  പറഞ്ഞു. 
സോണിയയും രാഹുലും കോണ്‍ഗ്രസും ചൈനയ്ക്കൊപ്പമാണ്. 10 വഷം ഭരിച്ചിട്ടും ചൈനക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന 
മന്‍മോഹന്‍സിംഗ് ഇപ്പോള്‍ പ്രശ്നം തീര്‍ക്കാന്‍ വന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. 
ചൈനീസ് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കാലാകാലങ്ങളായി ഭരിച്ച സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് 
അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി പാര്‍ലമെന്റില്‍ വിലപിച്ച കാര്യം കോണ്‍ഗ്രസ് മറക്കരുത്. 

Also Read:കശ്മീര്‍ താഴ്വരയില്‍ സൈന്യത്തിന്‍റെ സംഹാര താണ്ഡവം;ജൂണ്‍ 23വരെ സൈന്യം കൊന്ന് തള്ളിയത് 30 ഭീകരരെ!
നരേന്ദ്രമോദി വന്ന ശേഷമാണ് ചൈനീസ് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യമൊരുക്കാനായതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഇങ്ങനെ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത് വന്നതിന് പിന്നാലെ 

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ആ കത്ത് തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

2017ല്‍ ദോക് ലാമില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസരത്തില്‍ സി പി എം മുഖപത്രമായ പിപ്പിള്‍സ് ഡെമോക്രസി അതിനെക്കുറിച്ച് മുഖപ്രസംഗം എഴുതിയതും ഞാനോര്‍ക്കുന്നു. അതിര്‍ത്തിയില്‍ സമാധാനവും സഹവര്‍ത്തിത്വവും പുലരാന്‍ ഇന്ത്യയും ചൈനയും യത്നിക്കണം എന്നും ചൈനയുമായുള്ള ചര്‍ച്ചകള്‍ക്ക് ഭൂട്ടാന്‍ മധ്യസ്ഥത വഹിക്കണമെന്നുമാണ് എഴുതിയത്. ഭൂട്ടാന് ഇക്കാര്യത്തില്‍ പിന്തുണ നല്‍കുക എന്നതാണ് ഇന്ത്യയുടെ ദൗത്യമാണെന്നാണ് 
പിപ്പിള്‍ ഡമോക്രസി ഉത്ബോധിപ്പിച്ചത്. അപ്പോഴും ദോക് ലാമിലെ പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ ചൈനയ്ക്കുള്ള പങ്കിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇന്ത്യയെ 
മാത്രം ഉപദേശിക്കുകയാണ് സിപിഎം മുഖപത്രം ചെയ്തത് എന്ന് കത്തില്‍ രമേശ്‌ ചെന്നിത്തല പറയുന്നു.

2018 ജനുവരിയില്‍ ആലപ്പുഴയില്‍ പാര്‍ട്ടി സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും ഓര്‍മ്മയില്‍ വരുന്നു. 
ഇന്ത്യ, ജപ്പാന്‍, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നാണ് അന്ന് കോടിയേരി പ്രസംഗിച്ചത്. 
ഇപ്പോഴും അതേ നിലപാടില്‍ തന്നെയാണോ മുഖ്യമന്ത്രിയും അദ്ധേഹത്തിന്റെ  പാര്‍ട്ടിയും നിലകൊള്ളുന്നതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. 
കാരണം അങ്ങയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ കേരളത്തില്‍ ഭരണം നയിക്കുന്നത്.എന്ന് രമേശ്‌ ചെന്നിത്തല കത്തില്‍ പറയുന്നു.
1962ലെ ചൈന യുദ്ധകാലത്ത് അന്ന് സിപിഐ നേതൃത്വത്തിലുണ്ടായിരുന്ന, പിന്നീട് സി പിഎം ആയവര്‍ കൈക്കൊണ്ട ചൈനീസ് പക്ഷപാത നിലപാടില്‍ 
നിന്ന് പിന്നോക്കം പോകാന്‍ അങ്ങേക്കും അങ്ങയുടെ പാര്‍ട്ടിക്കും കഴിയാതിരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണ്. 
ലോകവും ഇന്ത്യയും മാറിയിട്ടും അത് മനസിലാക്കാനും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനും അങ്ങുള്‍പ്പെടെയുള്ള 
സി പിഎമ്മിന്റെ നേതൃത്വത്തിന് കഴിയാതെ പോകുന്നതില്‍ ഉള്ള സഹതാപവും ദുഃഖവും ഈ കത്തിലൂടെ അങ്ങയെ അറിയിക്കുന്നു.എന്ന് മുഖ്യമന്ത്രിയോട് 
പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് കത്ത് അവസാനിപ്പിക്കുന്നത്,

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ,

 

Trending News