Thanu Padmanabhan | മലയാളി ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ് (Thanu Padmanabhan Scientist)

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 12:59 PM IST
  • തിരുവനന്തപുരം കരമന സ്വദേശിയാണ്.
  • പൂനെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് അക്കാദമിക് വിഭാഗത്തിന്റെ ഡീനായിരുന്നു അദ്ദേഹം.
  • ഗുരുത്വാകർഷണവും അനുബന്ധ വിഷയങ്ങളുമായിരുന്നു അദ്ദേഹത്തിൻറെ പ്രധാന പഠന മേഖല
  • 300-ൽ അധികം അന്താരാഷ്ട്ര ജേണലുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Thanu Padmanabhan | മലയാളി ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു

പൂനെ: മലയാളി ഭൗതികശാസ്ത്രജ്ഞൻ താണു പദ്നമനാഭൻ അന്തരിച്ചു. 64 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ്. പൂനെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് അക്കാദമിക് വിഭാഗത്തിന്റെ ഡീനായിരുന്നു അദ്ദേഹം.

ഗുരുത്വാകർഷണവും അനുബന്ധ വിഷയങ്ങളുമായിരുന്നു അദ്ദേഹത്തിൻറെ പ്രധാന പഠന മേഖല.എമെർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇദ്ദേഹത്തിന് ലഭിച്ചു.

Also Readഎഴുപത്തിയൊന്നിന്റെ നിറവിൽ പ്രധാനമന്ത്രി Narendra Modi; ആഘോഷിക്കാൻ പ്രത്യേക തയ്യാറെടുപ്പുകളുമായി ബിജെപി

ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമിയുടെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം,ബിർള ശാസ്ത്രപുരസ്കാരം, ഭൗതികശാസ്ത്രങ്ങൾക്കുള്ള ഭട്നാഗർ പുരസ്കാരം,സി.എസ്.ഐ.ആർ മില്ലേനിയം മെഡൽ,പത്മശ്രീ ,ദി വേൾഡ് അക്കാദമി ഓഫ് സയൻസസ്(TWAS) പ്രൈസ് ഇൻ ഫിസിക്സ്,INSA വൈനു-ബാപ്പു മെഡൽ,ഇൻഫോസിസ് പ്രൈസ് ഇൻ ഫിസിക്കൽ സയൻസസ് എന്നീങ്ങനെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Also Read: ബിഷപ്പ് സംസാരിച്ചത് ഒരു മതത്തിനെതിരെയല്ല; എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ? തുറന്നടിച്ച് Suresh Gopi 

300-ൽ അധികം അന്താരാഷ്ട്ര ജേണലുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ലെ ശാസ്ത്ര പുരസ്കാരം  അദ്ദേഹം നേടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News