മുംബൈ: ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ലിമിറ്റിന്റെ പ്രാഥമിക ഓഹരി വിൽപ്പന ജൂലൈ 27 ന് ആരംഭിക്കും. ജൂലൈ 29 നാണ് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ലിമിറ്റിന്റെ ഐപിഒ അവസാനിക്കുന്നത്.
ഓഫറിന്റെ പ്രൈസ് ബാന്‍ഡ് ഇക്വിറ്റി ഷെയറിന് 695 മുതല്‍ 720 രൂപ വരെയായാണ് നിശ്ചയിച്ചിട്ടുളളത്. കുറഞ്ഞത് 20 ഇക്വിറ്റി ഷെയറുകള്‍ക്കും അതിനുശേഷം 20 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങള്‍ക്കുമായി അപേക്ഷിക്കാവുന്നതാണ്.
1060 കോടി രൂപയുടെ പുതിയ ഓഹരികളും ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ 6.30 ദശലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെട്ടതാണ് ഐപിഒ. ഇഷ്യു വിലയുടെ അപ്പർ ബാൻഡിൽ കമ്പനി ഏകദേശം 1513.60 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.