ആദ്യം തെളിവില്ല, ഇപ്പോള്‍ തുടരന്വേഷണം: ഉദ്യോഗസ്ഥന്‍റെ നടപടിയില്‍ ദുരൂഹതയെന്ന്‍ കെ.എം മാണി

ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ തെളിവില്ലെന്ന് ആവര്‍ത്തിച്ച്‌ കോടതിയില്‍ പറഞ്ഞ വിജിലന്‍സ് ഉദ്യോഗസഥന്‍ തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതില് ദുരൂഹതയുണ്ടെന്ന് കെ.എം. മാണി. തന്റെ രാഷ്ട്രീയ നിലപാടില്‍ അസ്വസ്ഥത പൂണ്ടവരും വിജിലന്‍സ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും കെ.എം മാണി ആരോപിച്ചു.

Last Updated : Aug 27, 2016, 05:34 PM IST
ആദ്യം തെളിവില്ല, ഇപ്പോള്‍ തുടരന്വേഷണം: ഉദ്യോഗസ്ഥന്‍റെ നടപടിയില്‍ ദുരൂഹതയെന്ന്‍ കെ.എം മാണി

കോട്ടയം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ തെളിവില്ലെന്ന് ആവര്‍ത്തിച്ച്‌ കോടതിയില്‍ പറഞ്ഞ വിജിലന്‍സ് ഉദ്യോഗസഥന്‍ തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതില് ദുരൂഹതയുണ്ടെന്ന് കെ.എം. മാണി. തന്റെ രാഷ്ട്രീയ നിലപാടില്‍ അസ്വസ്ഥത പൂണ്ടവരും വിജിലന്‍സ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും കെ.എം മാണി ആരോപിച്ചു.

യാതൊരു തെളിവുമില്ലെന്നും മാണി കുറ്റക്കാരനല്ലെന്നുമാണ് ഉദ്യോഗസ്ഥന്‍ ആദ്യം കോടതിയില്‍ പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴും കോടതിയില്‍ ഇതേ നിലപാട് തന്നെയാണ് ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇദ്ദേഹം തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും മാണി പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുമ്പ് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരിക്കെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ താന്‍ അതിന് അനുമതി നല്‍കിയിരുന്നു. ജേക്കബ് തോമസിന് തന്നോടുള്ള നീരസത്തിന് ഇതാകാം കാരണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞു.

Trending News