രക്ഷപ്പെട്ട അന്തേവാസി മരിച്ച സംഭവം; കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യമന്ത്രി

ആവശ്യത്തിന് ജീവനക്കാർ ആശുപത്രിയിൽ ഇല്ലെന്ന ആരോപണം ഇതിന് പിന്നാലെ ഉയർന്നിരുന്നു. പക്ഷെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ ഉന്നതാധികാരികൾ തയ്യാറായിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെടലിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനമായെങ്കിലും പാതിവഴിയിൽ നടപടിയവസാനിപ്പിച്ചു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 2, 2022, 04:55 PM IST
  • റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
  • ആവശ്യത്തിന് ജീവനക്കാർ ആശുപത്രിയിൽ ഇല്ലെന്ന ആരോപണം ഇതിന് പിന്നാലെ ഉയർന്നിരുന്നു.
  • ആശുപത്രിയുടെ കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നതിനാൽ ചുമരുകൾ വേഗം തുരന്ന് അന്തേവാസികൾ രക്ഷപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
രക്ഷപ്പെട്ട അന്തേവാസി മരിച്ച സംഭവം; കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ.സി. രമേശനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. 

ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. വാഹന മോഷണക്കേസിലെ പ്രതിയായിരുന്ന ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാൾ രക്ഷപ്പെട്ടതിന് പിന്നാലെ വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. ആശുപത്രിയിലെ കുളിമുറിയുടെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. അന്തേവാസികൾ തമ്മിൽ കൈയാങ്കളിയുണ്ടാവുകയും അന്തേവാസികളിലൊരാൾ കുത്തേറ്റുമരിക്കുകയും ചെയ്തിരുന്നു. 

Read Also: 'സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല'; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

എന്നാല്‍ ആവശ്യത്തിന് ജീവനക്കാർ ആശുപത്രിയിൽ ഇല്ലെന്ന ആരോപണം ഇതിന് പിന്നാലെ ഉയർന്നിരുന്നു. പക്ഷെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ ഉന്നതാധികാരികൾ തയ്യാറായിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെടലിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനമായെങ്കിലും പാതിവഴിയിൽ നടപടിയവസാനിപ്പിച്ചു. ആശുപത്രി സൂപ്രണ്ടിനെതിരായ നടപടി മുഖം രക്ഷിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം മാത്രമാണെന്ന വിമർശനം ഉയരുന്നുണ്ട്. കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള കോടതി ഉത്തരവ് പോലും നടപ്പിലാക്കാതെ സുപ്രണ്ടിനെ ബലിയാടാക്കുകയാണെന്ന തരത്തിലുള്ള വിമർശനങ്ങൾ സർവീസ് സംഘടനകൾ അടക്കം ഉയർത്തുന്നുണ്ട്. 

വരുംദിവസങ്ങളിൽ സസ്പെൻഷൻ നടപടി സമരങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും വഴിവച്ചേക്കാനാണ് സാധ്യത. ആശുപത്രിയുടെ കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നതിനാൽ ചുമരുകൾ വേഗം തുരന്ന് അന്തേവാസികൾ രക്ഷപ്പെടുന്നതിന് കാരണമാകുന്നുണ്ട്. കെട്ടിടങ്ങൾ നവീകരിക്കുകയും കൂടുതൽ സുരക്ഷാ ജീവനക്കാരെയു മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News