തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ കടുത്ത പ്രതികരണവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ശ്രീജിത്തിന്റേത് കസ്റ്റഡി മരണം തന്നെയാണെന്നും പ്രതികള്‍ ആരെന്നത് മാത്രമേ ഇനി കണ്ടെത്താനുള്ളൂവെന്നും കമ്മിഷന്‍ ആരോപിച്ചു.
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ പൊലീസുകാരുടെ ബന്ധുക്കളും രംഗത്തെത്തി.
അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കേസില്‍ ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.