ജെല്ലിക്കെട്ട് നിരോധനം: ചില ട്രെയിനുകള്‍ റദ്ദാക്കി; ചിലത് വഴി തിരിച്ചു വിട്ടു

തമിഴ്‌നാട്ടിലെ ജെ്ല്ലിക്കെട്ട് പ്രക്ഷോഭം ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു തുടങ്ങി. ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഏതാനും പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. 

Last Updated : Jan 20, 2017, 06:05 PM IST
ജെല്ലിക്കെട്ട് നിരോധനം: ചില ട്രെയിനുകള്‍ റദ്ദാക്കി; ചിലത് വഴി തിരിച്ചു വിട്ടു

പാലക്കാട് : തമിഴ്‌നാട്ടിലെ ജെ്ല്ലിക്കെട്ട് പ്രക്ഷോഭം ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു തുടങ്ങി. ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഏതാനും പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. 

ഗുരുവായൂര്‍ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(16128) വിരുദനഗര്‍, അറുപ്പുകോട്ടൈ, മനമധുരൈ, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിട്ടു. ഈ ട്രെയിനിലെ യാത്രക്കാര്‍ക്ക് മറ്റ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു. നാഗര്‍കോവില്‍ മുംബൈ സിഎസ്ടി(16340) ട്രെയിനും തിരുച്ചിറപ്പള്ളി ഈറോഡ് വഴി വഴിതിരിച്ചുവിട്ടു.ഇന്നത്തെ പുനലൂര്‍-മധുര പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കി.

അതേസമയം, പ്രക്ഷോഭത്തിന്‍റെ ഭാഗമായി ട്രെയിന്‍ തടയല്‍ സമരം നടക്കുന്നതിനാല്‍ ഇന്നു രാവിലെ 11.30നു ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്നചെന്നൈ -മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637) റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡി.എം.കെയുടെ നേതൃത്വത്തില്‍ ഇന്ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞിരുന്നു. അതിനാല്‍ ട്രെയിനുകളുടെ സമയക്രമം തെറ്റിയിരുന്നു.

Trending News