സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍, തിരുവനന്തപുരത്തും കോഴിക്കോട്ടും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തു

ഡി.ജി.പി ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്‍റെ അമ്മയെയും കുടുംബാംഗങ്ങളെയും മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ ബി.ജെ.പിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

Last Updated : Apr 5, 2017, 02:50 PM IST
സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍, തിരുവനന്തപുരത്തും കോഴിക്കോട്ടും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തു

തിരുവനന്തപുരം: ഡി.ജി.പി ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്‍റെ അമ്മയെയും കുടുംബാംഗങ്ങളെയും മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ ബി.ജെ.പിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍.ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിജിപിയുടെ ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരത്തിനാണ് ജിഷ്ണുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും അടക്കം 16 പേര്‍ തിരുവനന്തപുരത്തെത്തിയത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Trending News