കണ്ണൂർ: കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനുവരി 14ന് മെഗാ ജോബ് ഫെയർ നടക്കും. ജനവരി 10 വരെ രജിസ്റ്റർ ചെയ്യാം. 1800 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗാർഥികൾ statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ മേൽനോട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് മേള സംഘടിപ്പിക്കുന്നത്.
രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ എന്ന ടാബ് ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ഏസ് ജോബ് സീക്കർ എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ചേർത്ത് രജിസ്റ്റർ ക്ലിക്ക് ചെയ്യുക
നിങ്ങൾ കൊടുത്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി വരുന്നതാണ്. അത് സബ്മിറ്റ് ചെയ്യുക.
നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് യൂസർനെയിമും പാസ്വേഡും ലഭിക്കും.
അത് വച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നൽകുക
ശേഷം രജിസ്‌ട്രേഷൻ പൂർത്തീകരിക്കുക.
വെബ്‌സൈറ്റിൽ ജോബ് ഫെയർ സെഷൻ ക്ലിക്ക് ചെയ്താൽ കണ്ണൂർ മെഗാ ജോബ് ഫെയർ ഒഴിവുകൾ കാണാൻ കഴിയും. ഇതിൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ നോക്കി അപേക്ഷിക്കുക.
ഒരാൾക്ക് അഞ്ച് കമ്പനികളിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ജനുവരി 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. രജിസ്റ്റർ ചെയ്ത ഇമെയിലിലേക്കും മൊബൈൽ നമ്പറിലേക്കും ജനുവരി 10നു ശേഷം ഹാൾടിക്കറ്റ് വരും. ഈ ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത് വരുന്നവരെ മാത്രമേ ജോബ് ഫെയറിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. ഹാൾടിക്കറ്റിൽ പറഞ്ഞ സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രം സ്ഥലത്ത് എത്തിച്ചേരുക. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്‌പോട്ട് രജിസ്‌ട്രേഷൻ സംവിധാനം ഉണ്ടാകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 9048778054 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA