കോട്ടയം: ജോസ് കെ മാണി തെറ്റ് തിരുത്തി UDF ധാരണ നടപ്പാക്കി UDF കെട്ടുറപ്പിനായി തിരിച്ചു വരണമെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡ തല വാർഡ് കൺവൻഷനുകളുടെ ഉദ്ഘാടനം കൊഴുവനാലിൽ നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്ക കയായിരുന്നു അദ്ദേഹം.
കൊറോണയുടെ മറവിൽ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ കർഷകരെയും പാവപ്പെട്ടവരെയും മറന്നു കൊണ്ട് മൽസരിച്ച് നടത്തുന്ന വിലക്കയറ്റം പിടിച്ച് നിർത്താൻ നടപടി സ്വീകരിക്കണം എന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചും, ജോസ് മോൻ മുണ്ടക്കൽ മുഖ്യ പ്രസംഗം നടത്തി.സന്തോഷ് കാവുകാട്ട്, സി.കെ.ജയിംസ്, കുട്ടിച്ചൻ കരിവയലിൽ, മാർട്ടിൻ കോലത്ത്, സജി വടാം തുരുത്തേൽ,എന്നിവർ പ്രസംഗിച്ചു.