കെ റെയിലിൽ സർക്കാർ പരാജയം : വിമർശനവുമായി എൽജെഡി, ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

തീരപ്രദേശത്ത് സാമുദായിക രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം വർധിച്ചു വരികയാണ്. ശബരിമല സംബന്ധിച്ച സർക്കാർ നിലപാട് ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ വേണ്ടത്ര വിജയിക്കാതിരുന്നത് കൊണ്ട് ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 11:42 AM IST
  • കെ റെയിലിനെതിരെ സമരത്തിനിറങ്ങിയവരെ ഇരകളെന്നാണ് സലീം മടവൂർ വിശേഷിപ്പിച്ചിട്ടുള്ളത്.
  • ഇരകളെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന്റെ ശ്രമങ്ങൾ അൽപം പോലും വിജയിച്ചിട്ടില്ല.
  • ഇരകൾ അല്ലാത്തവർക്കും സന്ദേഹമുണ്ടെന്നും പോസ്റ്റിലുണ്ട്.
കെ റെയിലിൽ സർക്കാർ പരാജയം : വിമർശനവുമായി എൽജെഡി, ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധത്തിനിടെ സർക്കാരിനെ ശക്തമായി വിമർശിച്ച് എൽജെഡി ജനറൽ സെക്രട്ടറി സലീം മടവൂർ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. കെ റെയിലിനെതിരെ സമരത്തിനിറങ്ങിയവരെ ഇരകളെന്നാണ് സലീം മടവൂർ വിശേഷിപ്പിച്ചിട്ടുള്ളത്.  ഇരകളെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന്റെ ശ്രമങ്ങൾ അൽപം പോലും വിജയിച്ചിട്ടില്ല. ഇരകൾ അല്ലാത്തവർക്കും സന്ദേഹമുണ്ടെന്നും പോസ്റ്റിലുണ്ട്. സർക്കാർ കെ റെയിൽ വിഷയത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് 'ശബരിമല' പ്രശ്നം പോലെ കൈവിട്ടുപോകുമെന്നുമാണ് മുന്നറിയിപ്പ്. 

മലപ്പുറം, മുതൽ കാസർഗോഡ് വരെ പാത തീരപ്രദേശത്ത് കൂടെയാണ് കടന്നു പോകുന്നത്. തീരപ്രദേശത്ത് സാമുദായിക രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം വർധിച്ചു വരികയാണ്. ശബരിമല സംബന്ധിച്ച സർക്കാർ നിലപാട് ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ വേണ്ടത്ര വിജയിക്കാതിരുന്നത് കൊണ്ട് ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അത് മുൻകൂട്ടി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ശബരിമലക്ക് സമാന സാഹചര്യം സിൽവർ ലൈൻ കടന്നു പോകുന്ന മേഖലകളിൽ പ്രത്യേകിച്ച് തീരപ്രദേശത്ത് സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതും സർക്കാർ നിസ്സാരമാക്കാതെ ഗൗരവമായി കാണണമെന്നുമാണ് സലീം മടവൂരിന്റെ എഫ് ബി പോസ്റ്റിലുള്ളത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

"കെ റെയിൽ: ജനങ്ങളെ ബോധ്യപ്പെടുത്തണം.

കെ റെയിൽ സംബസിച്ച് ഇരകളെ  ബോധ്യപ്പെടുത്തുന്നതിൽ  സർക്കാരിൻ്റെ ശ്രമങ്ങൾ അൽപം പോലും വിജയിച്ചിട്ടില്ല. ഇരകൾ അല്ലാത്തവർക്കും സന്ദേഹമുണ്ട്. കേരളത്തിലെ ഏതാണ്ട് 1200 ൽ പരം റോഡുകൾ മുറിയും. ഇതിൽ 700 റോഡുകൾ പൂർണമായും തടസ്സപ്പെടും. 1200 ൽ 500 റോഡുകൾ  അണ്ടർ പാസ് വഴി കണക്ട് ചെയ്യുമെന്നാണ് പറയുന്നത്. റെയിൽവേ നിയമപ്രകാരം അണ്ടർ പാസ്സിന്റെ മിനിമം ഉയരം 5.5 മീറ്ററാണ്. പാളങ്ങളടക്കം സിൽവർ ലൈനിന് ശരാശരി 8 - 10 മീറ്റർ ഉയരം വേണ്ടിവരും. അപ്പോൾ 8 - 10 മീറ്റർ  ഉയരുള്ള ഒരു മതിലായി ഇത് മാറുമെന്ന ജനങ്ങളുടെ സംശയം ദൂരീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. മുറിക്കപ്പെടുന്ന റോഡുകൾ അണ്ടർ പാസ്സ് വഴി ബന്ധിപ്പിക്കാൻ ചുറ്റിത്തിരിഞ്ഞ് പുതിയ റോഡുകളുണ്ടാക്കേണ്ടി വരും. അതായത് കുറച്ച് പേർ വേഗം കൂടി തിരുവനന്തപുരത്തിന് വെച്ച് പിടിക്കുമ്പോൾ കുറേ നാട്ടുമ്പുറത്തുകാർ സ്കൂളുകളിലും ജോലി സ്ഥലത്തും കടകളിലും പോകാനും കൃഷി ചെയ്യാനും പശുവിനെ മേയ്ക്കാനും അണ്ടർ പാസ്സ് വഴി ചുറ്റിത്തിരിയേണ്ടി വരും.  

ഇനി കെ റെയിൽ സംബന്ധിച്ച് വിശദീകരണം ബോധ്യപ്പെട്ട് തങ്ങളുടെ ഭൂമിയിൽ ആദ്യം കല്ലിടണമെന്ന് പറഞ്ഞ് ആരും ഇതേവരേ മുന്നോട്ടു വന്നിട്ടുമില്ല.   സ്വയം തയാറുള്ളവരുടെ വീട്ടുമുറ്റത്ത് ആദ്യം കുറ്റിയടിക്കട്ടെ.

ഇനി രാഷ്ട്രീയമായി പറഞ്ഞാൽ മലപ്പുറം, മുതൽ കാസർഗോഡ് വരെ പാത തീരപ്രദേശത്ത് കൂടെയാണ് കടന്നു പോകുന്നത്. തീരപ്രദേശത്ത് സാമുദായിക രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം വർധിച്ചു വരികയാണ്. ശബരിമല സംബന്ധിച്ച സർക്കാർ നിലപാട് ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ വേണ്ടത്ര വിജയിക്കാതിരുന്നത് കൊണ്ട് ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അത് മുൻകൂട്ടി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ശബരിമലക്ക് സമാന സാഹചര്യം സിൽവർ ലൈൻ കടന്നു പോകുന്ന  മേഖലകളിൽ പ്രത്യേകിച്ച് തീരപ്രദേശത്ത് സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതും സർക്കാർ നിസ്സാരമാക്കാതെ  ഗൗരവമായി കാണണം."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News