K Rail : കെ റെയിൽ സാമൂഹികാഘാത പഠനം എറണാകുളം, ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിൽ താൽകാലികമായി നിർത്തി

ജനങ്ങളുടെ നിസ്സഹകരണം മൂലമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 09:31 AM IST
  • എറണാകുളം, ആലപുഴ ,പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിർത്തി വെച്ചിരിക്കുന്നത്.
  • ജനങ്ങളുടെ നിസ്സഹകരണം മൂലമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ട്.
  • രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസാണ് പഠനം നടത്തുന്നത്.
  • വിവരം കോളേജ് റവന്യു വകുപ്പിനെ അറിയിച്ച് കഴിഞ്ഞു. ഇനി സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
K Rail : കെ റെയിൽ സാമൂഹികാഘാത പഠനം എറണാകുളം, ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിൽ താൽകാലികമായി നിർത്തി

Kochi : കെ റെയിലിന്റെ സാമൂഹികാഘാത പഠനം വിവിധ ജില്ലകളിൽ താൽക്കാലികമായി നിർത്തിവെച്ചു.  എറണാകുളം, ആലപുഴ ,പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിർത്തി വെച്ചിരിക്കുന്നത്. ജനങ്ങളുടെ നിസ്സഹകരണം മൂലമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ട്. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസാണ് പഠനം നടത്തുന്നത്. വിവരം കോളേജ് റവന്യു വകുപ്പിനെ അറിയിച്ച് കഴിഞ്ഞു. ഇനി സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

ജനങ്ങൾ സർവേക്കും മറ്റും സഹകരിക്കാത്തത് മൂലം പഠനം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിലെ അധികൃതർ പറയുന്നത്. ജനങ്ങളിൽ നിന്ന് പൂർണമായ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ പഠനം പൂർത്തിയാക്കാൻ സാധിക്കൂ. പഠനം മുന്നോട്ട് കൊണ്ട് പോകുന്നത് പ്രായോഗികം അല്ലാതെയായി മാറിയിരിക്കുന്ന സമയത്ത് എറണാകുളം ജില്ലാ കളക്ടർ മുഖേനെയാണ് സർക്കാരിനെ വിവരം അറിയിച്ചിരിക്കുന്നത്.

അതേസമയം കെ. റെയിൽ കേരളത്തിന് ഒട്ടും യോജിച്ചതല്ലെന്നും പദ്ധതി ഉണ്ടാക്കുന്ന ആഘാതം എത്രയെന്ന് പറയനാകില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. .ബിജെപി മലപ്പുറം ജില്ല അധ്യക്ഷൻ രവി തേലത്ത്  നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് മെട്രോമൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഇപ്പോഴും എന്താണ് കെ റെയിൽ പദ്ധതിയെന്ന് പോലും വ്യക്തമല്ല. കെ റെയിൽ പദ്ധതി കൊണ്ടുവരാൻ സർക്കാർ കള്ളത്തരങ്ങളാണ് ചെയ്യുന്നതെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി.  കെ റെയിൽ പിണറായി വിജയന്‍റെ ഉടായിപ്പ് പദ്ധതിയാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ  പി.കെ.കൃഷ്ണദാസ് പറഞ്ഞു. കെ റെയിൽ പദ്ധതികൊണ്ട് ആർക്കും ഒരു ഗുണവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News