തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇ.പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തത് മുഖം രക്ഷിക്കാനുള്ള സിപിഎമ്മിന്റെ നടപടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ രഹസ്യ കൂടിക്കാഴ്ച ഉണ്ടായപ്പോള്‍ തന്നെ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാലതിന് തയ്യാറാകാതെ സിപിഎം അന്ന് ഒളിച്ചുകളിച്ചു. ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതിനും തിരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കുന്നതിനും ബിജെപിയുമായുള്ള ലെയ്‌സണ്‍ വര്‍ക്കാണ് ഇപി ജയരാജന്‍ നടത്തിയത്. അതിന്റെ ഫലമായാണ് ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ഉള്‍പ്പെടെ സിപിഎം വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോയത്.
Also Read: Crime News: കളമശേരിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതിക്കായി തെരച്ചിൽ
ബിജെപിയുമായി രഹസ്യബന്ധം സൂക്ഷിച്ച ഇപി ജയരാജനെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരേയും സിപിഎം നടപടിയെടുക്കണം. പിണറായി വിജയനും പ്രകാശ് ജാവദേക്കറെ കണ്ടതായി പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ കേരളത്തിന്റെ ചുമതല വഹിക്കുന്ന നേതാവിനെ പിണറായി കണ്ടതും തെറ്റാണ്. തെറ്റുതിരുത്തല്‍ ആരംഭിക്കുകയാണെങ്കില്‍ അത് മുഖ്യമന്ത്രിയില്‍ നിന്ന് തുടങ്ങണം. മുഖ്യമന്ത്രിയുടെ ദല്ലാളായി പ്രവര്‍ത്തിച്ച ഇപി ജയരാജനെതിരെ നടപടിയെടുത്ത സിപിഎം സ്ത്രീ പീഡകനായ എം.മുകേഷ് എംഎല്‍എ സരംക്ഷിച്ചതിലൂടെ അവരുടെ നിലപാടിലെ ഇരട്ടത്താപ്പ് വ്യക്തമായെന്നും കെ.സുധാകരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy