Crime News: കളമശേരിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതിക്കായി തെരച്ചിൽ

കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വെച്ചാണ് പ്രതി ബസിൽ ചാടിക്കയറി അനീഷിനെ കുത്തി കൊലപ്പെടുത്തിയത്  

Written by - Zee Malayalam News Desk | Last Updated : Aug 31, 2024, 06:59 PM IST
  • ഇടുക്കി സ്വദേശി അ‌നീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്.
  • സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വെച്ചാണ് ആക്രമണമുണ്ടായത്.
Crime News: കളമശേരിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതിക്കായി തെരച്ചിൽ

കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസിലെ കണ്ടക്ടറെ കുത്തി കൊന്നു. ഇടുക്കി സ്വദേശി അ‌നീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വെച്ചാണ് ആക്രമണമുണ്ടായത്. പ്രതി ബസ്സിൽ ചാടിക്കയറി അ‌നീഷിനെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Murder Case: ക്യാരറ്റിനെ ചൊല്ലി തർക്കം; യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ!

പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വ്യാപാരി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് റിപ്പോർട്ട്. പച്ചക്കറി വാങ്ങാനെത്തിയപ്പോൾ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന്  ഇവർ ക്യാരറ്റെടുത്ത് കഴിക്കുകയുമുണ്ടായി. 

ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിക്കാനുണ്ടായ കാരണം. ഇവർ മടങ്ങിപ്പോയ ശേഷം വടിവാളുമായി എത്തി മഹാലക്ഷ്മിയെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. 

ഇത് കണ്ടു തടയാൻ വന്ന അനിൽ കുമാറുമായി പ്രതികൾ തർക്കമുണ്ടാകുകയും ഒടുവിൽ അനിൽകുമാറിനെ കടയിൽ നിന്ന് വലിച്ചിറക്കി വെട്ടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അക്രമികൾ മറ്റ് നിരവധി കേസുകളിലേയും പ്രതികളാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News